ബാബരി കേസിനെ ട്വൻറി20 മാച്ചാക്കി; നീരസം പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡൽഹി: ന്യൂഡൽഹി: ഇൗ കേസ് ട്വൻറി20 മാച്ച് ആണെന്ന് അഭിപ്രായപ്പെട്ട ഹിന്ദുപക്ഷ അഭിഭാഷകനായ അഡ്വ. സുശീൽ ജയിനിനോട് ഇൗ തരത്തിൽ നോക്കിക്കാണുന്നത് അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി പറഞ്ഞു. നാലഞ്ചു ദിവസം ഇൗ ബെഞ്ച് താങ്കളെ കേട്ട ശേഷമാണ് ഇങ്ങനെ പറയുന്നതെന്നും ചീഫ് ജസ്റ്റിസ് നീരസം പ്രകടിപ്പിച്ചു. സഹജഡ്ജി എസ്.എ ബോബ്ഡെയും ഇതിൽ അതൃപ്തി പ്രകടിപ്പിച്ചു.
1949ൽ ബാബരി മസ്ജിദിൽ വിഗ്രഹം കൊണ്ടുവന്നിെട്ടന്ന കഥ കള്ളമാണെന്നും മുസ്ലിംകൾ പ്രശ്നമുണ്ടാക്കാനായി പറഞ്ഞതാണതെന്നും സുശീൽ ജയിൻ വാദിച്ചു. വാദം എന്താെണന്ന് അറിയാനാണ് താങ്കളെ കേൾക്കുന്നതെന്നും അത് അംഗീകരിെച്ചന്ന് അതിനർഥമില്ലെന്നും ജസ്റ്റിസ് എസ്.എ. ബോബ്ഡെയും സുശീൽ ജയിനിനെ ഒാർമിപ്പിച്ചു. ബാബരി ഭൂമി കേസിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇരുന്ന് തീർപ്പാക്കേണ്ട ഭരണഘടനാ വിഷയം എന്താണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ചോദിച്ചു. അഞ്ചംഗ ബെഞ്ച് ഇരുന്നതുകൊണ്ട് മാത്രം ബാബരി ഭൂമി കേസ് ഒരു ഭരണഘടനാ വിഷയമാകില്ലെന്നും ഇത്തരം കേസുകൾ രണ്ടംഗ ബെഞ്ചിനും തീർക്കാവുന്നതേയുള്ളൂ.
എന്നാൽ, കേസിെൻറ വൈകാരിക സ്വഭാവവും പ്രാധാന്യവും പരിഗണിച്ചാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസ് കേൾക്കാൻ തീരുമാനിച്ചതെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
പുരാവസ്തു വിദഗ്ധർക്ക് കിട്ടിയ 46 തൂണുകൾ ഒരേ കാലത്തുള്ളതാണെന്നും അതിനാൽ രാമക്ഷേത്രത്തിേൻറതാണെന്ന് പറയാമെന്നും അഡ്വ. സി.എസ്. വൈദ്യനാഥൻ ബോധിപ്പിച്ചു. പര്യവേക്ഷണത്തിൽ കുഴിച്ചെടുത്ത തൂണുകൾ വ്യത്യസ്ത കാലഘട്ടങ്ങളിലുള്ളതാണെന്ന് പുരാവസ്തു വിദഗ്ധരുടെ റിപ്പോർട്ട്തന്നെ വ്യക്തമാക്കുന്നതിനാൽ അവശിഷ്ടങ്ങൾ ഒരു കെട്ടിടത്തിേൻറതാണെന്നും അതു േക്ഷത്രമാണെന്നും പറയാനാവില്ലെന്നും സുന്നി വഖഫ് ബോർഡിന് വേണ്ടി മീനാക്ഷി അറോറ വാദിച്ചിരുന്നു. അതിന് മറുവാദമാണ് വ്യാഴാഴ്ച വൈദ്യനാഥൻ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.