ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പൊറുക്കണം; വിടവാങ്ങൽ പ്രസംഗത്തിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്
text_fieldsന്യൂഡൽഹി: വെള്ളിയാഴ്ചയായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കസേരയിൽ ഡി.വൈ. ചന്ദ്രചൂഡിന്റെ അവസാന ദിവസം. വിരമിക്കുന്ന അദ്ദേഹത്തിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. പദവിയിലിരുന്ന കാലത്ത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു തരണമെന്ന് ചന്ദ്രചൂഢ് വിടവാങ്ങൽ പ്രസംഗത്തിൽ സൂചിപ്പിച്ചു.
''ഈ കോടതിയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്...ഒരുപാട് അറിയാത്ത ആളുകളെ കണ്ടുമുട്ടി. ഓരോരുത്തരോടും പ്രത്യേകം നന്ദി പറയുകയാണ്. കോടതിയിൽ വെച്ച് ഞാൻ എപ്പോഴെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് അഭ്യർഥിക്കുകയാണ്. എന്നെ യാത്രയാക്കാൻ ഇത്രയധികം ആളുകൾ വന്നതിന് ഒരുപാട് നന്ദി...''വിടവാങ്ങൽ പ്രസംഗത്തിൽ ചന്ദ്രചൂഢ് പറഞ്ഞു.
സാധാരണ ഉച്ചക്ക് രണ്ടുമണിയോടെ കോടതി മുറി കാലിയാകുന്നതാണ്. എന്നാൽ ഇന്ന് ഞാൻ വിരമിക്കുന്നതിന് സാക്ഷിയാകാൻ ഒരുപാട് വന്നിട്ടുണ്ട്. തീർഥാടകരെ പോലെയാണ് നാമിവിടെ ഒത്തുകൂടുന്നത്. കുറച്ചു കാലത്തേക്ക് മാത്രമായുള്ള പക്ഷികളെ പോലെ. ജോലി ചെയ്യുക...പോവുക.-അദ്ദേഹം തുടർന്നു.
50ാമത്തെ ചീഫ് ജസ്റ്റിസ് ആയാണ് ചന്ദ്രചൂഢ് 2022 നവംബർ എട്ടിന് ചുമതലയേറ്റത്. 65 വയസ് പൂർത്തിയാക്കിയാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. സഞ്ജീവ് ഖന്നയാണ് ചന്ദ്രചൂഡിന്റെ പിൻഗാമി. സ്ഥിരതയും ദൃഢതയുമുള്ള മാന്യവാനായ മനുഷ്യൻ എന്നാണ് ചന്ദ്രചൂഢ് സഞ്ജീവ് ഖന്നയെ വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.