വിവരാവകാശത്തിന് പരമാധികാരം
text_fieldsന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിവരാവകാശ നിയമത്തിന് കീഴിൽ വരുമെന്ന് സുപ്രീംകോടതിയുടെ ചരിത്ര വിധി. ജനാധിപത്യ ഭരണ സംവിധാനത്തിൽ ജഡ്ജിമാർ നിയമത്തി ന് മുകളിലല്ലെന്നും മൂന്നു ഭാവി ചീഫ് ജസ്റ്റിസുമാർകൂടി അടങ്ങുന്ന അഞ്ചംഗ ബെഞ്ച് വിധ ിച്ചു. അതേസമയം, ചീഫ് ജസ്റ്റിസിെൻറ ഒാഫിസിൽനിന്നുള്ള വിവരം പുറത്തുവിടുന്ന കാര്യത ്തിൽ തീരുമാനമെടുക്കുന്നതിന് സ്വകാര്യതക്കുള്ള അവകാശം വളരെ പ്രധാനമാണെന്നും സുപ് രീംകോടതി കൂട്ടിച്ചേർത്തു.
ചീഫ് ജസ്റ്റിസ് പൊതു അധികാരി ആയതിനാൽ വിവരാവകാശ ന ിയമത്തിന് കീഴിൽ വരുെമന്ന് സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവർക്കു വേണ്ടി ഖന്ന എഴുതിയ വിധിപ്രസ്താവത്തിന് പുറമെ ഭാവി ചീഫ് ജസ്റ്റിസുമാരായ എൻ.വി. രമണയും ഡി.വൈ. ചന്ദ്രചൂഡും വ്യത്യസ്ത വിധി പ്രസ്താവങ്ങളുമെഴുതി.
വിവരാവകാശവും സ്വകാര്യതക്കുള്ള അവകാശവും ഒരേ നാണയത്തിെൻറ രണ്ട് വശങ്ങളാണെന്ന് മൂന്ന് ജഡ്ജിമാർക്കായി ജസ്റ്റിസ് സഞ്ജീവ് ഖന്ന എഴുതിയ വിധി പ്രസ്താവത്തിൽ വ്യക്തമാക്കി. സുതാര്യത നീതിന്യായ സ്വാതന്ത്ര്യത്തെ തുരങ്കം വെക്കുന്നില്ല. നീതിന്യായ സ്വാതന്ത്ര്യവും ഉത്തരവാദിത്തബോധവും ഒരുമിച്ചുപോകണം. ചീഫ് ജസ്റ്റിസിെൻറ ഒാഫിസിൽനിന്നുള്ള ഏതൊക്കെ വിവരങ്ങൾ ആനുപാതികമായ തരത്തിൽ നൽകാമെന്ന് മുഖ്യ വിവരാവകാശ കമീഷണറാണ് തീരുമാനമെടുക്കേണ്ടത്. എന്നാൽ, ജഡ്ജി നിയമന സംബന്ധമായ സുപ്രീംകോടതി കൊളീജിയത്തിെൻറ തീരുമാനങ്ങളുമായി ബന്ധെപ്പട്ടുള്ള വിവരാവകാശ അപേക്ഷകളിൽ കേസുകൾക്ക് അനുസരിച്ച് തീരുമാനമെടുത്താൽ മതിയെന്ന് വിധിയിൽ വ്യക്തമാക്കി.
വിവരാവകാശ നിയമവും സ്വകാര്യതക്കുള്ള അവകാശവും ഒരുമിച്ചുപോകണമെന്നും ഒന്ന് മറ്റൊന്നിന് മുന്നേയല്ല എന്നും ജസ്റ്റിസ് എൻ.വി. രമണ എഴുതിയ വിധിപ്രസ്താവത്തിൽ ഒാർമിപ്പിച്ചു.
സ്വകാര്യതക്കും സുതാര്യതക്കുമുള്ള അവകാശങ്ങൾക്കിടയിൽ സന്തുലനം വേണം. ഏതു നിയമലംഘനങ്ങളിൽനിന്നും കോടതികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കണം. വിവരാവകാശം നിരീക്ഷണത്തിനുള്ള ഉപാധിയാക്കരുതെന്നും ജസ്റ്റിസ് രമണ മുന്നറിയിപ്പ് നൽകി.
ഭരണഘടനാ പദവി ആസ്വദിക്കുന്ന ജഡ്ജിമാർ പൊതുജനങ്ങളോടുള്ള ഉത്തരവാദിത്തമാണ് നിർവഹിക്കുന്നതെന്നും കോടതി അവർക്കുള്ള ആവരണമായിക്കൂടെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് സ്വന്തം വിധി പ്രസ്താവത്തിൽ കുറിച്ചു.
ഡൽഹി ഹൈകോടതിയുടെ ചരിത്ര വിധി ശരിവെക്കുന്നതാണ് സുപ്രീംകോടതി വിധി. വിവരാവകാശ പ്രവർത്തകൻ എസ്.സി. അഗർവാൾ, അഡ്വ. പ്രശാന്ത് ഭൂഷൺ മുഖേന സമർപ്പിച്ച ഹരജിയിൽ ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് എ.പി. ഷാ, ജസ്റ്റിസ് വിക്രംജിത് സെൻ, ജസ്റ്റിസ് എസ്. മുരളീധർ എന്നിവരാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ വിവരാവകാശ നിയമത്തിന് കീഴിൽ കൊണ്ടുവന്ന ചരിത്ര വിധി പുറെപ്പടുവിച്ചത്. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ കൈമാറുന്നതിൽ നിർഭാഗ്യകരവും അസ്വസ്ഥജനകവുമായ വിമുഖതയാണ് കോടതികൾ കാണിക്കുന്നതെന്ന് അഗർവാൾ ഹരജിയിൽ ബോധിപ്പിച്ചിരുന്നു. നീതിന്യായ സ്വാതന്ത്ര്യമെന്നത് ഒരു ജഡ്ജിയുടെ വിശേഷാധികാരമെല്ലന്നും അദ്ദേഹത്തിന് മേലുള്ള ഉത്തരവാദിത്തമാണെന്നും 2010ൽ ഡൽഹി ഹൈകോടതിയുടെ മൂന്നംഗ ബെഞ്ച് വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.