Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജസ്റ്റിസ് എൻ.വി.രമണ;...

ജസ്റ്റിസ് എൻ.വി.രമണ; ചങ്കൂറ്റത്തോടെ തീരുമാനങ്ങൾ കൈക്കൊണ്ട ചീഫ് ജസ്റ്റിസ്

text_fields
bookmark_border
CJI Ramana
cancel

ന്യൂഡൽഹി: 2021 ഏപ്രിൽ 24ന് എൻ.വി. രമണ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി അധികാരമേറ്റെടുത്തപ്പോൾ ജനങ്ങളുടെ മനസിൽ പ്രതീക്ഷയുടെ പൊൻകിരണങ്ങളും വിടർന്നു. കടുത്ത നിരാശയുളവാക്കുന്ന പാരമ്പര്യം ബാക്കിവെച്ചാണ് രമണയുടെ മുൻഗാമികളായ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും എസ്.എ. ബോബ്ഡെയും സുപ്രീംകോടതിയുടെ പടിയിറങ്ങിയത്.

ഒരാൾ തനിക്കു തോന്നുന്ന പോലെ വിധികൾ പുറപ്പെടുവിച്ചു. മറ്റൊരാൾ കോവിഡ് മഹാമാരി നേരിടുന്നതിൽ കേന്ദ്രസർക്കാർ വീഴ്ച വരുത്തിയപ്പോൾ അത് ബോധ്യപ്പെടുത്താൻ ശ്രമിക്കാതെ മാറിനിന്നു. സുപ്രധാന കേസുകളിൽ അവർ പുറപ്പെടുവിച്ച വിധികൾ ഇന്ത്യൻ ജനതയെ കടുത്ത നിരാശയിലാഴ്ത്തി.എന്നാൽ മൗലികാവശകങ്ങൾ സംരക്ഷിക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ച രമണ അവരിൽ നിന്ന് വ്യത്യസ്തനായിരുന്നു.

കശ്മീരിലെ ഇന്റർനെറ്റ് നിരോധനത്തിനും മൗലികാവകാശങ്ങൾക്കും പൗരാവകാശങ്ങൾക്കും വേണ്ടി ശബ്ദമുയർത്തിയവരിൽ രമണയും ഉണ്ടായിരുന്നു. ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ ഇന്‍റര്‍നെറ്റ് നിരോധനം നിയമവിരുദ്ധമാണെന്ന വിധിയില്‍ ഇന്‍റര്‍നെറ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പരിധിയില്‍ വരുന്ന മൗലികാവകാശമാണെന്നും അനിശ്ചിതമായ കാലത്തേക്ക് ഇന്‍റര്‍നെറ്റ് നിരോധിക്കാന്‍ പാടില്ലെന്നും പറഞ്ഞു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ കസേരയിലിരുന്ന ആദ്യ അഞ്ചുമാസക്കാലം അദ്ദേഹം നമ്മെ നിരാശപ്പെടുത്തിയതേയില്ല. ലഖിംപൂർ ഖേരി കർഷക കൊലക്കേസിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ അറസ്റ്റിലേക്ക് നയിച്ച സുപ്രധാന വിധി പുറപ്പെടുവിക്കുകയുണ്ടായി അദ്ദേഹം. ജസ്റ്റിസ് രമണയാണ് സുപ്രീംകോടതിയെ മുന്നിൽ നിന്നു നയിക്കുന്നത് എന്ന് ഇക്കാര്യം സൂചിപ്പിച്ച് 2021 നവംബറിൽ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ കുറിച്ചു.

എന്നാൽ ഈ ആശ്വാസം താൽകാലികമായിരുന്നു. കാലം കടന്നുപോകവെ, ആശ്വാസത്തിന്റെ സുഗന്ധവും ഇല്ലാതാകാൻ തുടങ്ങി. എന്നാലും തന്റെ മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി എൻ.വി. രമണയുടെ കാലം ഇരുണ്ടതായി ഓർമിക്കപ്പെടില്ല. വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം സുപ്രീംകോടതിയുടെ പി.എം.എൽ.എ (പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ്) വിധിയുടെ ചില വിഷമം പിടിച്ച വശങ്ങൾ അവലോകനം ചെയ്യാൻ അനുവാദം നൽകാൻ രമണ തീരുമാനിച്ചു. അത് വലിയ ശൂന്യതയായി തോന്നിയേക്കാം. രമണക്കു ശേഷം വരുന്നവർ ആ ശൂന്യത നികത്തുമെന്നു തന്നെ കരുതാം.

2021 ഒക്ടോബറിൽ ജസ്റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്ത്യൻ പൗരൻമാർക്കെതിരെ പെഗസസ് എന്ന ചാരസോഫ്റ്റ് വെയർ ഉപയോഗിച്ചുവെന്ന പരാതി പരിശോധിക്കാൻ ഒരു സാ​ങ്കേതിക സമിതി രൂപീകരിച്ചു. പെഗസസ് രാജ്യസുരക്ഷയുടെ പ്രശ്നമാണെന്നും അതിലേക്ക് കടക്കാനാവില്ലെന്നും മോദി സർക്കാർ നിർബന്ധം പിടിച്ചെങ്കിലും ബെഞ്ച് അത് അവഗണിച്ചു. എക്സിക്യൂട്ടീവിനെതിരെ എടുത്ത ധീരമായ നടപടിയായി അത് വിലയിരുത്തപ്പെട്ടു. എന്നാൽ അതിനു ശേഷം കേസിലെ ഹരജിക്കാർക്ക് വലിയ ആശ്വാസമൊന്നും ലഭിച്ചില്ല. അതുപോലെ രാജ്യദ്രോഹ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് ജസ്റ്റിസ് രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ട താൽക്കാലിക ഉത്തരവിനെയും നിരവധി പേർ അഭിനന്ദിച്ചിരുന്നു. ജസ്റ്റിസ് രമണയുടെ കാലത്തും സുപ്രീംകോടതിയിൽ വേണ്ടത്ര പരിഗണന കിട്ടാതെ പോയ ചില വിഷയങ്ങളുമുണ്ട്. ഹിജാബ് നിരോധനം സംബന്ധിച്ച കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരായ അപ്പീൽ ഇതിൽ പെടുന്നു. ഇന്ത്യയുടെ 48ാമത് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നാണ് അദ്ദേഹം പടിയിറങ്ങുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CJI Ramana
News Summary - CJI Ramana: a chief justice Who took bold decisions
Next Story