Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:57 AM GMT Updated On
date_range 24 March 2022 9:12 AM GMTഹിജാബ് വിലക്ക്; ഹരജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി
text_fieldsbookmark_border
Listen to this Article
കർണാടകയിലെ ഹിജാബ് വിലക്ക് വിഷയത്തിൽ ഹരജികൾ അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. തുടർച്ചയായ ആവശ്യം ഉന്നയിക്കുന്നത് അംഗീകരിക്കില്ലെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
ഹിജാബ് ഇസ്‌ലാമിന്റെ അനിവാര്യമായ മതാചാരമല്ലെന്നും ക്ലാസ് മുറികളിൽ ശിരോവസ്ത്രം ധരിക്കുന്നതിനുള്ള നിരോധനവും ശരിവച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുന്ന ഹരജികൾ അടിയന്തരമായി പട്ടികപ്പെടുത്താനുള്ള അഭ്യർത്ഥന സംബന്ധിച്ചാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം. വിഷയവുമായി പരീക്ഷകൾക്ക് ബന്ധമില്ലെന്നും ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story