ചീഫ് ജസ്റ്റിസിനെതിരായ ആഭ്യന്തര അേന്വഷണം: ജഡ്ജിമാർക്ക് വിേയാജിപ്പ്
text_fieldsന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗിക പീഡന പരാതി കൈകാര്യം ചെയ്യുന്ന രീതിയിൽ ആശങ്കയറിയിച്ച് രണ്ട് സുപ്രീംകോടതി ജഡ്ജിമാർ രംഗത്തെത്തി. നീതി ലഭിക്കാത്തതിനാൽ സഹകരിക്കില്ലെന്ന് പരാതിക്കാരി വ്യക്തമാക്കിയിട്ടും ആഭ്യന്തര അന്വേഷണവുമായി മുന്നോട്ടുപോകാനുള്ള ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ആഭ്യന്തര സമിതിയുടെ നടപടിയിലാണ് ജസ്റ്റിസുമാരായ രോഹിങ്ടൺ ഫാലി നരിമാനും ഡി.വൈ. ചന്ദ്രചൂഡും വിയോജിപ്പ് അറിയിച്ചത്. ഇരുവരും വെള്ളിയാഴ്ച സമിതിക്ക് മുമ്പാകെ ഹാജരായി ഇക്കാര്യം ബോധിപ്പിച്ചുവെന്ന് ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. ജസ്റ്റിസ് ചന്ദ്രചൂഡ് രേഖാമൂലം ഇക്കാര്യം ആവശ്യപ്പെട്ട ശേഷം ജസ്റ്റിസ് നരിമാനൊപ്പം മൂന്നംഗ സമിതിയെ നേരിൽ കാണുകയായിരുന്നുവെന്ന് പത്രം വ്യക്തമാക്കി.
വെള്ളിയാഴ്ച വൈകീട്ടാണ് ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഇന്ദു മൽഹോത്ര, ഇന്ദിര ബാനർജി എന്നിവരെ കണ്ട് സമിതിയുടെ അന്വേഷണത്തിൽ തങ്ങൾക്കുള്ള ആശങ്ക ജസ്റ്റിസുമാരായ നരിമാനും ചന്ദ്രചൂഡും അറിയിച്ചത്. എന്നാൽ, ഇവർ ജസ്റ്റിസ് ബോബ്ഡെയെ കണ്ടുവെന്ന വാർത്ത സുപ്രീംകോടതി സെക്രട്ടറി ജനറൽ ഞായറാഴ്ച വാർത്തക്കുറിപ്പിൽ നിഷേധിച്ചു. സിനിയോറിറ്റി പ്രകാരം സുപ്രീംകോടതിയിൽ അഞ്ചാമത്തെ ജഡ്ജിയായ ജസ്റ്റിസ് നരിമാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം അംഗം കൂടിയാണ്. പത്താമത്തെ ജഡ്ജിയായ ജസ്റ്റിസ് ചന്ദ്രചൂഡ് 2022 മുതൽ 2024 വരെ ചീഫ് ജസ്റ്റിസാകാനുള്ള ജഡ്ജിയാണ്.
അന്വേഷണവുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയ പരാതിക്കാരിയില്ലാതെ ആഭ്യന്തര അേന്വഷണവുമായി മുന്നോട്ടുപോയാൽ സുപ്രീംകോടതിയുടെ വിശ്വാസ്യത ഇനിയും തകരുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് സമിതിയിലെ മൂന്ന് ജഡ്ജിമാർക്കും മേയ് രണ്ടിന് എഴുതിയ കത്തിൽ മുന്നറിയിപ്പ് നൽകി. ഒന്നുകിൽ പരാതിക്കാരി ആവശ്യപ്പെട്ട പോെല അഭിഭാഷകയെ വെക്കാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ ഒരു അമിക്കസ് ക്യൂറിയെ നിയോഗിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. നീതി ലഭിക്കാത്ത സാഹചര്യത്തിൽ സമിതിൽനിന്ന് ഇറങ്ങിപ്പോന്ന താൻ മേലിൽ സമിതിയുടെ അന്വേഷണവുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. അതിനുശേഷം പരാതിക്കാരി സഹകരിച്ചില്ലെങ്കിലും ആഭ്യന്തര അന്വേഷണവുമായി മുന്നോട്ടുപോകാൻ സമിതി അംഗങ്ങളായ മൂന്ന് ജഡ്ജിമാരും തീരുമാനിച്ചു.
സുപ്രീംകോടതി ആഭ്യന്തര സമിതിയിൽനിന്ന് നീതി ലഭിക്കില്ലെന്ന് ബോധ്യമായ സാഹചര്യത്തിൽ സമിതിയുടെ നടപടി ബഹിഷ്കരിക്കുകയാണെന്ന് ഏപ്രിൽ 30നാണ് മുൻ സുപ്രീംകോടതി ജീവനക്കാരിയായ പരാതിക്കാരി അറിയിച്ചത്. സമിതിയുടെ തെളിവെടുപ്പിൽനിന്ന് ഇറങ്ങിപ്പോന്ന ശേഷമായിരുന്നു ഇത്. സമിതിയിലെ അന്തരീക്ഷം തന്നെ ചകിതയാക്കുന്നുണ്ടെന്നും മൂന്ന് ജഡ്ജിമാർ എതിരിടുേമ്പാൾ മാനസികമായി തളരുകയാണെന്നും അവർ വ്യക്തമാക്കി. ഹാജരാകുേമ്പാൾ അഭിഭാഷകനെ അനുവദിക്കണമെന്ന് അപേക്ഷിെച്ചങ്കിലും സമിതി അംഗീകരിച്ചില്ലെന്നും നടപടിക്രമങ്ങളുടെ ഒാഡിയോ, വിഡിയോ റെക്കോഡിങ്ങിന് തയാറാകാത്ത സമിതി തെൻറ മൊഴിയുടെ പകർപ്പ് നൽകാനും കൂട്ടാക്കിയില്ലെന്നും പരാതിക്കാരി കുറ്റപ്പെടുത്തിയിരുന്നു.
മുൻ ജീവനക്കാരി ചീഫ് ജസ്റ്റിസിൽനിന്ന് നേരിട്ട പീഡനങ്ങൾ വിവരിച്ച് 22 ജഡ്ജിമാർക്കാണ് വിശദമായ പരാതി സമർപ്പിച്ചത്. ആഭ്യന്തര സമിതിയുടെ അന്വേഷണം തുടങ്ങുന്നതിന് മുമ്പ് പരാതി ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനയാണെന്ന ഒരു അഭിഭാഷകെൻറ ആരോപണത്തിൽ സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.കെ. പട്നായികിനാണ് അന്വേഷണച്ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.