Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാജ​്​ മഹൽ ശവകുടീരമോ,...

താജ​്​ മഹൽ ശവകുടീരമോ, ​േക്ഷത്രമോ​? കേന്ദ്രത്തോട്​ വിവരാവകാശ കമീഷൻ

text_fields
bookmark_border
താജ​്​ മഹൽ ശവകുടീരമോ, ​േക്ഷത്രമോ​? കേന്ദ്രത്തോട്​ വിവരാവകാശ കമീഷൻ
cancel

ന്യൂഡൽഹി: താജ്​ മഹൽ മുഗൾ ചക്രവർത്തി ഷാജഹാൻ നിർമിച്ച ശവകുടീരമാണോ അതോ രജപുത്ര രാജാവ്​ രാജാ മാൻസിങ്​ മുഗൾ ചക്രവർത്തിക്ക്​ സമ്മാനിച്ച ക്ഷേത്രമാണോ എന്ന്​ സാംസ്​കാരിക മന്ത്രാലയം നിലപാട്​ അറിയിക്കണമെന്ന്​ കേന്ദ്ര വിവരാവകാശ കമീഷൻ. ചില ചരിത്രകാരന്മാർ ഇതുസംബന്ധിച്ച്​ നടത്തിയ ആഖ്യാനങ്ങളും കോടതികളിലെ കേസുകളും മുൻനിർത്തി ലഭിച്ച വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ കൈമാറിക്കൊണ്ടാണ്​ കമീഷണർ ശ്രീധർ ആചാര്യുലു ഇൗ ​േചാദ്യമുന്നയിച്ചത്​. 

താജ്​ മഹലി​​െൻറ ഉൽപത്തിയെ കുറിച്ചും ചരിത്രകാരൻ പി.എൻ. ഒാക്കി​​െൻറ അവകാശവാദങ്ങൾ​, അഡ്വ. യോഗേഷ്​ സക്​സേനയുടെ രചനകൾ എന്നിവ സംബന്ധിച്ചും മന്ത്രാലയത്തി​​െൻറ നിലപാട്​ വ്യക്​തമാക്കണം. ഇൗ വിഷയത്തിൽ സുപ്രീം കോടതിയിലടക്കം കേസുകളുണ്ട്​. ചില കേസുകളിൽ ആർക്കിയോളജിക്കൽ സർവേ ഒാഫ്​ ഇന്ത്യ സത്യവാങ്​മൂലങ്ങൾ നൽകിയിട്ടുണ്ട്​. അത്തരം രേഖകളുടെ പകർപ്പ്​ ആഗസ്​റ്റ്​ 30ന്​ മുമ്പ്​ സമർപ്പിക്കാൻ എ.എസ്​.​െഎയോട്​ നിർദേശിച്ചു. 

ആഗ്രയിലെ ചരിത്രസ്​മാരകം താജ്​മഹൽ ആണോ തേജോ മഹാലയമാ​േണാ എന്ന ചോദ്യമുന്നയിച്ച്​ ബി.കെ.എസ്​.ആർ. അയ്യങ്കാർ എ.എസ്​.​െഎയെ സമീപിച്ചതോടെയാണ്​ സംവാദത്തിന്​ തുടക്കമായത്​. രാജാ മാൻസിങ്​ ക്ഷേത്രം കൈമാറിയതിന്​​ തെളിവില്ലെന്നായിരുന്നു എ.എസ്​.​െഎയുടെ മറുപടി. 17ാം നൂറ്റാണ്ടിലെ കെട്ടിടത്തി​​െൻറ നിർമാണ വിവരങ്ങളും സുരക്ഷ കാരണങ്ങളാൽ ചില മുറികൾ അടച്ചിട്ടിരിക്കുന്നതി​​െൻറ കാരണങ്ങളും അയ്യങ്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യങ്ങൾ ചരിത്ര ഗവേഷണം ആവശ്യപ്പെടുന്നതാണെന്നും അത്​ വിവരാവകാശ നിയമപരിധിയിൽ വരില്ലെന്നും കമീഷൻ നിരീക്ഷിച്ചു. 

പി.എൻ. ഒാക്ക്​ രചിച്ച ‘താജ്​ മഹൽ: വാസ്​തവ കഥ’ എന്ന പുസ്​തകത്തിലാണ്​ താജ്​ മഹൽ ക്ഷേത്രമായിരുന്നെന്ന്​ അവകാശപ്പെട്ടത്​. തുടർന്ന്​ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്​ അദ്ദേഹം 2000ത്തിൽ സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ, കോടതി ശക്​തമായ താക്കീത്​ നൽകുകയാണുണ്ടായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:templeTaj Mahalmalayalam newsmausoleum
News Summary - Clarify whether Taj Mahal is mausoleum or temple: CIC to govt
Next Story