ഗാസിപുരിൽ കർഷകരും ബി.ജെ.പി പ്രവർത്തകരും ഏറ്റുമുട്ടി; ബി.ജെ.പി നേതാക്കളുടെ കാറുകൾ തകർത്തു
text_fieldsന്യൂഡൽഹി: കർഷക സമരഭൂമിയായ ഡൽഹി-യു.പി അതിർത്തിയിലെ ഗാസിപുരിൽ മന്ത്രിക്ക് സ്വീകരണം നൽകാൻ ബി.ജെ.പി നടത്തിയ ശ്രമം സംഘർഷത്തിൽ കലാശിച്ചു. കർഷക സമരക്കാരും ബി.ജെ.പി പ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ബി.ജെ.പി നേതാക്കളുടെ കാറുകൾ തകർത്തു.
സമരപ്പന്തലിനടുത്ത് ബി.ജെ.പി പ്രവർത്തകർ മുദ്രാവാക്യവുമായി എത്തിയതാണ് സംഘർഷത്തിനിടയാക്കിയതെന്ന് കർഷകർ കുറ്റപ്പെടുത്തി. ബി.ജെ.പി പതാകയേന്തി സമരവേദിക്കടുത്ത് വന്ന ഒരു സംഘം ഭാരതീയ കിസാൻ യൂനിയനും രാകേഷ് ടിക്കായത്തിനും എതിരെ മുദ്രാവാക്യം വിളിച്ചുവെന്നും ഉന്തും തള്ളുമുണ്ടാക്കി പ്രകോപനം സൃഷ്ടിച്ചുവെന്നും സമരസമിതി ആരോപിച്ചു. എന്നാൽ, കർഷക സമരക്കാരുടെ ഭാഗത്തുനിന്ന് പരാതി ലഭിച്ചിട്ടില്ലെന്നും ബി.ജെ.പി പ്രവർത്തകരുടെ പരാതിയാണ് ലഭിച്ചതെന്നും യു.പി പൊലീസ് പറഞ്ഞു.
മന്ത്രിക്ക് അകമ്പടി പോവുകയായിരുന്ന തങ്ങളുെട വാഹനങ്ങളെ സമരക്കാർ ആക്രമിച്ചെന്നാണ് പരാതി ലഭിച്ചതെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.