സിക്കിമിലും ഇന്ത്യ-ചൈന സൈനികർ ഏറ്റുമുട്ടി; വിഡിയോ പുറത്ത്
text_fieldsന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ ജൂൺ 15ലെ സംഘർഷത്തിന് പിന്നാലെ സിക്കിമിലെ യഥാർഥ നിയന്ത്രണരേഖയിലും ഇന്ത്യ-ചൈന സൈനികർ ഏറ്റുമുട്ടിയതായി റിപ്പോർട്ട്. സിക്കിമിലെ ഹൈ ആൾട്ടിറ്റ്യൂഡ് പ്രദേശമായ സ്കിർമിഷിലാണ് അതിർത്തിരക്ഷാ സേനയിലെ സൈനികരും ചൈനീസ് സേനാംഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. ഇതിന്റേതെന്ന് പറയുന്ന വിഡിയോ ദേശീയ മാധ്യമങ്ങളാണ് പുറത്തുവിട്ടത്.
മഞ്ഞുനിറഞ്ഞ സ്ഥലത്തെ കൂട്ടപ്പൊരിച്ചിലിന്റെ മൊബൈലിൽ പകർത്തിയ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയാണ് പുറത്തുവന്നത്. മടങ്ങി പോകാനും അടിപിടി വേണ്ടെന്നും ഇരുവിഭാഗം സൈനികരും ആവശ്യപ്പെടുന്നതും കേൾക്കാം. ഇന്ത്യൻ സൈനികർ ചൈനീസ് സേനാംഗങ്ങളെ ഇടിച്ചിടുന്നതും ദൃശ്യങ്ങളിലുണ്ട്.
Undated video of India Army asking Chinese PLA soldiers to not cross LAC and go back. When they refuse, some solid punches come their way. Chinese PLA thrashed badly. Location unclear. Yet unfit Chinese PLA soldiers in masks seen uncomfortable in high altitude, unable to breathe. pic.twitter.com/YAD2p9B5Lu
— Aditya Raj Kaul (@AdityaRajKaul) June 22, 2020
സിക്കിമിലും ഇന്ത്യ-ചൈന സൈനികർ ഏറ്റുമുട്ടി; വിഡിയോ പുറത്ത്ജൂൺ 15ന് ഗൽവാനിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യയുടെ 20 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. 76 സൈനികർക്ക് പരിക്കേറ്റിരുന്നു. ആക്രമണം ചൈന മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇന്ത്യ.
ഗൽവാനിലെ സംഘർഷ ഭൂമിയിലെ പിന്മാറ്റം സംബന്ധിച്ച സമവായത്തിന് ഇനിയും അന്തിമ രൂപമായിട്ടില്ല. പലവട്ടം നടന്ന കമാൻഡർതല ചർച്ചയുടെ തുടർച്ചയായി തിങ്കളാഴ്ച 11 മണിക്കൂർ ചർച്ച നടന്നിരുന്നു. ഗൽവാൻ സംഘർഷത്തെ തുടർന്ന് മുന്നണി മേഖലകളിലേക്ക് കൂടുതൽ കരസേനയെ വിന്യസിച്ചിട്ടുണ്ട്.
3500 കിലോമീറ്റർ വരുന്ന അതിർത്തിയാണ് ചൈനയുമായി ഇന്ത്യ പങ്കിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.