യു.പി ഗാസിയാബാദ് കോടതിയിൽ പൊലീസും അഭിഭാഷകരും തമ്മിൽ കൂട്ടയടി -VIDEO
text_fieldsലഖ്നോ: യു.പിയിലെ ഗാസിയാബാദ് കോടതിയിൽ പൊലീസും അഭിഭാഷകരും തമ്മിൽ ഏറ്റുമുട്ടി. ബാർ അസോസിയേഷൻ അംഗം ഉൾപ്പെട്ട ഒരു കേസിൽ അഭിഭാഷകർ ജഡ്ജിയുമായി വാക്കേറ്റത്തിലാവുകയായിരുന്നു. സംഘർഷ സാഹചര്യത്തിൽ പൊലീസ് അഭിഭാഷകരെ പിരിച്ചുവിടാൻ ലാത്തിച്ചാർജ് നടത്തി.
ലാത്തിച്ചാർജ് നടത്തിയതോടെ അഭിഭാഷകരും സംഘടിച്ച് പൊലീസിനെതിരെ തിരിഞ്ഞു. പരസ്പരം ആക്രമിക്കുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കസേര ഉപയോഗിച്ച് അടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഒടുവിൽ പൊലീസുകാർ മുഴുവൻ അഭിഭാഷകരെയും കോടതിക്കുള്ളിൽ നിന്ന് നീക്കി.
ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് അഭിഭാഷകർ കോടതി വളപ്പിൽ പ്രതിഷേധിച്ചു. ജഡ്ജിക്കെതിരെയും മുദ്രാവാക്യം വിളിച്ചു. അക്രമത്തിന് പിന്നാലെ എല്ലാ ജഡ്ജിമാരും കേസുകൾ കേൾക്കുന്നത് നിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.