യു.പിയിൽ വിഗ്രഹ നിമജ്ജനത്തിനിടെ സംഘർഷം
text_fields
മഹോബ: ഉത്തർപ്രദേശിലെ മഹോബ ജില്ലയിൽ ചൊവ്വാഴ്ച വൈകുന്നേരം ദുർഗാദേവി വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി.
ശ്രീനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രധാന മാർക്കറ്റിൽ നിമജ്ജനത്തിനായി വിഗ്രഹം കൊണ്ടുപോകുന്നതിനിടെ രണ്ട് സമുദായങ്ങൾ തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിലെത്തുകയായിരുന്നു. നിമജ്ജനത്തിന് പോയവരുടെ സംഘത്തിൽപെട്ടവർ ഇതര സമുദായത്തിൽപ്പെട്ടവർക്ക് നേരെ നിറങ്ങൾ എറിയുകയും തുടർന്ന് പരസ്പരം അക്രമം ഉണ്ടാവുകയുമായിരുന്നെന്ന് മഹോബ പോലീസ് സൂപ്രണ്ട് അപർണ ഗുപ്ത പറഞ്ഞു. ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എട്ട് പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുകയുമാണെന്ന് ശ്രീനഗർ സ്റ്റേഷൻ ഓഫിസർ പ്രവീൺ സിംഗ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.