മട്ടൻ കറി കിട്ടിയില്ല, കല്യാണ വീട്ടിൽ മുട്ടനടി; നിരവധി പേർക്ക് പരിക്ക് VIDEO
text_fieldsനിസാമാബാദ്: കല്യാണ വീട്ടിൽ മട്ടൻ കറി വിളമ്പിയതിനെച്ചൊല്ലി മുട്ടൻ അടി. ഇരു വിഭാഗം ആളുകൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. തെലങ്കാനയിലുണ്ടായ സംഭവത്തിൽ സ്ത്രീകളടക്കം 19 പേർക്കെതിരെ നവിപേട്ട് പൊലീസ് കേസെടുത്തു.
നവിപേട്ട് സ്വദേശിനിയായിരുന്നു വധു. വരൻ നന്ദി പേട്ടിലെ ബദ്ഗുന ഗ്രാമത്തിൽനിന്നും. രണ്ടു വീട്ടുകാരും ചിലവുകൾ പങ്കിട്ടാണ് കല്യാണ ദിവസം ഉച്ചഭക്ഷണം ഒരുക്കിയിരുന്നത്. എന്നാൽ, ആട്ടിറച്ചി വിളമ്പിയതിൽ വിവേചനം കാണിച്ചതായി ഒരു വിഭാഗം കുറ്റപ്പെടുത്തുകയായിരുന്നു. മദ്യപിച്ചെത്തിയ ചിലർ കൂടുതൽ ആട്ടിറച്ചി വിളമ്പാൻ ആവശ്യപ്പെട്ടെങ്കിലും കാറ്ററിങ് ജീവനക്കാർ വിസമ്മതിച്ചു. വാക്കുതർക്കത്തിനിടെ ഒരാൾ കാറ്ററിങ് ജീവനക്കാരനെ പാത്രങ്ങൾ കൊണ്ട് ആക്രമിച്ചതോടെ സംഘട്ടനത്തിലേക്ക് എത്തുകയായിരുന്നു.
Wedding Chaos Over Mutton Curry Leaves 10 Injured, Police Called to Restore Order
— Sudhakar Udumula (@sudhakarudumula) August 30, 2024
A wedding in Navipet in Nizamabad took a violent turn on Wednesday, leaving 10 people injured after a dispute erupted over the serving of mutton curry. The clash occurred between guests from the… pic.twitter.com/wA5sEiQkjA
പാത്രങ്ങളും വടികളും ഉപയോഗിച്ചായിരുന്നു പരസ്പരം ആക്രണ. ഇതിനിടെ കല്ലേറും ഉണ്ടായി. പരിക്കേറ്റവരിൽ ചിലരെ നവിപേട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവമറിഞ്ഞ് നവിപേട്ട് പൊലീസ് സ്ഥലത്തെത്തി. 19 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് നവിപേട്ട് എസ്.ഐ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.