മട്ടൻ കഷ്ണമില്ല, കിട്ടിയത് ഗ്രേവി മാത്രം -ബി.ജെ.പി എം.പിയുടെ വിരുന്നിൽ കൂട്ടത്തല്ല് VIDEO
text_fieldsലഖ്നോ: ഉത്തർ പ്രദേശിലെ മിർസാപൂർ ജില്ലയിലെ ഭദോഹിയിൽ ബി.ജെ.പി എം.പി സംഘടിപ്പിച്ച വിരുന്നിൽ ആട്ടിറച്ചി കിട്ടാത്തതിനെച്ചൊല്ലി കൂട്ടത്തല്ല്. വിനോദ് ബിന്ദ് എം.പിയുടെ ഓഫീസ് മജ്‌വാൻ അസംബ്ലി മണ്ഡലത്തിലെ ഒരു സമുദായ സമ്മേളനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച വിരുന്നിലാണ് സംഘർഷമുണ്ടായത്. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കൂട്ടത്തല്ലിനിടെ ചിലർ റൊട്ടിയും മട്ടൻകറികളും കവറുകളിലാക്കി സ്ഥലംവിടുന്നതും കാണാമായിരുന്നു.
मिर्जापुर
— भारत समाचार | Bharat Samachar (@bstvlive) November 15, 2024
➡️बकरे की बोटी को लेकर हंगामा, मारपीट और बवाल
➡️BJP सांसद विनोद बिंद के कार्यालय पर चले लात-घूसे
➡️बकरे की बोटी की जगह सिर्फ रसा देने पर भड़के लोग
➡️एक हजार लोगों को दावत में आने का न्यौता मिला था
➡️लोग दूर-दूर से पहुंचे लेकिन बकरे की बोटी मिली नहीं
➡️सांसद के भाई ने… pic.twitter.com/YUliUrIvbN
ഭക്ഷണം വിളമ്പുന്നതിനിടെ എം.പിയുടെ ഡ്രൈവറുടെ സഹോദരൻ മട്ടൻ കഷ്ണങ്ങൾക്കു പകരം ഒരാൾക്ക് ഗ്രേവി മാത്രം നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രശ്നം ആരംഭിച്ചത്. ആട്ടിറച്ചി കിട്ടാത്തതിൽ കുപിതനായ യുവാവ് ആദ്യം അസഭ്യം പറഞ്ഞു. ഇതോടെ ഡ്രൈവറുടെ സഹോദരൻ യുവാവിനോട് മാന്യമായി സംസാരിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് വാക്കുതർക്കവും പിന്നീടത് കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നു. ആളുകൾ പരസ്പരം ഏറ്റുമുട്ടി.
സമീപഗ്രാമങ്ങളിൽനിന്നടക്കം 250ഓളം പേരാണ് പങ്കെടുത്തത്. പുറത്തുനിന്ന് മദ്യപിച്ചെത്തിയ ചിലരാണ് പ്രശ്നമുണ്ടാക്കിയതെന്ന് എം.പിയുടെ ഓഫീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.