ഛത്തിസ്ഗഢിൽ ഏറ്റുമുട്ടൽ; മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടു
text_fieldsRepresentative Image
റായ്പുർ: തെലങ്കാന അതിർത്തിയോടുചേർന്ന ഛത്തിസ്ഗഢിലെ ബിജാപുർ ജില്ലയിലെ വനമേഖലയിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടു. ഉസൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ ദൊല്ലിഗുഡ ഗ്രാമത്തിനു സമീപം ശനിയാഴ്ച പുലർച്ച 5.30ഓടെയായിരുന്നു ഏറ്റുമുട്ടൽ.
തെലങ്കാനയുടെ നക്സൽ വിരുദ്ധ സേനയായ ‘ഗ്രേഹൗണ്ട്സ്’ ആണ് തിരച്ചിലിന് നേതൃത്വം നൽകിയത്. ഛത്തിസ്ഗഢ് പൊലീസിന്റെ പിന്തുണയുമുണ്ടായിരുന്നു. ഏറ്റുമുട്ടലിനുശേഷം നടത്തിയ പരിശോധനയിൽ യന്ത്രത്തോക്കുകൾ ഉൾപ്പെടെ ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ബിജാപുരിൽ കഴിഞ്ഞയാഴ്ച നടന്ന ഏറ്റുമുട്ടലിൽ മൂന്ന് വനിതകൾ ഉൾപ്പെടെ 13 നക്സലുകൾ കൊല്ലപ്പെട്ടിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.