ഗുജറാത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ സംഘർഷം; ആറു മരണം
text_fieldsഭുജ്: ഗുജറാത്തിലെ കച്ച് ജില്ലയിൽ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കെത്ത തുടർന്ന് ഇരു സമുദായങ്ങൾക്കിടയിലുണ്ടായ അക്രമത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ചസ്രയിലെ ഗ്രാമമുഖ്യെൻറ (സർപഞ്ച്) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് തർക്കം ഉടലെടുത്തതെന്ന് പൊലീസ് പറഞ്ഞു.
ഗ്രാമമുഖ്യെൻറ പദവിയിലേക്ക് വനിതയാണ് തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് ആയുധങ്ങൾ ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയായിരുന്നു. വനിത സർപഞ്ചിെൻറ 25കാരനായ മകനാണ് കൊല്ലപ്പെട്ടവരിലൊരാൾ.
മറ്റു നാലുപേർ ഒരു കുടുംബത്തിൽനിന്നുള്ളവരാണ്. രണ്ടുപേർക്ക് പരിക്കുണ്ട്. ഇരുവിഭാഗത്തിൽപ്പെട്ടവർക്കും എതിരെ കേസ് എടുത്തതായി കച്ച് പൊലീസ് സൂപ്രണ്ട് എം.എസ്. ഭരത അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.