അധ്യാപിക കള്ളിയെന്ന് വിളിച്ചു; സ്കൂളിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ച് വിദ്യാർഥിനി
text_fieldsചെന്നൈ: അധ്യാപിക കള്ളി എന്ന് വിളിച്ചതിനെ തുടർന്ന് സ്കൂളിലെ ഒന്നാം നിലയിൽ നിന്ന് ചാടി വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചു. തമിഴ്നാട് കരൂരിലെ സർക്കാർ സ്‌കൂളിലെ പത്താം ക്ലാസുകാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിദ്യാർഥിനി പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ആത്മഹത്യക്ക് മുമ്പ് കാരണം വിശദീകരിച്ച് പെൺകുട്ടി പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സ്കൂളിൽ നടന്ന പരിപാടി ഫോണിൽ ചിത്രീകരിച്ചതിന് പെൺകുട്ടിയെ അധ്യാപിക ശകാരിച്ചിരുന്നു. സഹപാഠികളുടെ മുന്നിൽ വെച്ച് അധ്യാപിക കള്ളി എന്ന് വിളിച്ചതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. "മൊബൈൽ ഫോണിൽ വിഡിയോ ചിത്രീകരിക്കാൻ സഹപാഠി തന്നെ നിർബന്ധിച്ചു. താൻ വിഡിയോ പകർത്തുന്നത് കണ്ട് അധ്യാപിക ശകാരിച്ചു. എന്നാൽ മറ്റൊരു കുട്ടി നിർബന്ധിച്ചത് കൊണ്ടാണ് വിഡിയോ പകർത്തിയതെന്ന് പറഞ്ഞിട്ടും ടീച്ചർ അത് വിശ്വസിക്കാൻ തയാറായില്ല. എല്ലാവരുടെയും മുന്നിൽ വെച്ച് കള്ളിയെന്ന് വിളിച്ച് അധിക്ഷേപിച്ചത് തന്നെ വേദനിപ്പിച്ചു"- പെൺകുട്ടി വിഡിയോയിൽ പറഞ്ഞു.
കുട്ടി കാൽ തെറ്റി വീണാതാണോ എന്നറിയാൻ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പെൺകുട്ടിയുടെ വിഡിയോ പൊലീസിന് ലഭിച്ചത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.