ഹൈദരാബാദിൽ വിദ്യാർഥിനിയെ യുവാവ് കഴുത്തറുത്തു കൊന്നു
text_fieldsഹൈദരാബാദ്: പ്രണയം നിരസിച്ചതിെൻറ പേരിൽ വിദ്യാർഥിയെ യുവാവ് വീട്ടിൽ കയറി കഴുത്തറുത്തു കൊന്നു. തെലങ്കാനയിലെ സംഗ റെഡ്ഢി ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം. പത്താം ക്ലാസ് വിദ്യാർഥിയായ നികിത(16) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ എഞ്ചിനിയറിംങ് വിദ്യാർഥി അരവിന്ദിനെ (22) നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
മഹാരാഷ്ട്രയിലെ സ്വകാര്യ എഞ്ചിനിയറിംങ് കോളജിൽ മൂന്നാം വർഷ വിദ്യാർഥിയായ അരവിന്ദ് പെൺകുട്ടി തനിച്ചുള്ളപ്പോൾ വീട്ടിൽ എത്തുകയും വീണ്ടും പ്രണയാഭ്യർത്ഥന നടത്തുകയും ചെയ്തു. പെൺകുട്ടി അത് നിരസിച്ചതോടെ ഇയാൾ കയ്യിൽ കരുതിയ കത്തികൊണ്ട് കഴുത്ത് മുറിക്കുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടി അയൽവാസികളെ സഹായത്തിനു വിളിച്ചെങ്കിലും അവർ എത്താൻ വൈകി. അമിതമായി രക്തം വാർന്ന പെൺകുട്ടിയെ കുകട്ട്പള്ളിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പെൺകുട്ടി അരവിന്ദിനെ മനഃപൂർവ്വം ഒഴിവാക്കി മറ്റ് ആൺകുട്ടികളുമായി ഇടപഴകുന്നതാണ് ഇയാളെ ചൊടി
പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ വീടിെൻറ പരിസരത്തിൽ നിന്നും പിടികൂടിയ ഇയാളെ നാട്ടുകാർ മർദിച്ചവശനാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.