10ാം ക്ളാസ് കേന്ദ്രീകൃത പരീക്ഷ: ഉടന്‍ തീരുമാനം
text_fieldsന്യൂഡല്‍ഹി: രാജ്യത്തെ സ്കൂളുകളിലെ കുട്ടികളെ എട്ടാം ക്ളാസ് വരെ തോല്‍പിക്കരുത് എന്ന നയത്തിന്‍െറ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസ ഉപദേശക ബോര്‍ഡ് (സി.എ.ബി.ഇ). ഇതിനനുസൃതമായ രീതിയില്‍ നിലവിലെ നയത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചതായി സി.എ.ബി.ഇ യോഗശേഷം കേന്ദ്ര മാനവശേഷി വികസനമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചു. സി.ബി.എസ്.ഇ 10ാം ക്ളാസിലെ കേന്ദ്രീകൃത പരീക്ഷയുടെ കാര്യത്തില്‍ മാനവ വിഭവശേഷി മന്ത്രാലയം ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എട്ടാം ക്ളാസുവരെ കുട്ടികളെ തോല്‍പിക്കരുത് എന്ന നിലവിലെ നയം പഠനനിലവാരത്തെ സാരമായി ബാധിക്കുന്നുവെന്നതിനാല്‍ അതില്‍ മാറ്റംവരുത്തണമെന്ന് ചില കോണുകളില്‍നിന്ന് അഭിപ്രായമുയര്‍ന്നിരുന്നു. തുടര്‍ന്ന് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി.
പല സംസ്ഥാനങ്ങളും അനുകൂലിച്ചും ചിലര്‍ എതിര്‍ത്തും നിലപാടറിയിച്ചു. ദേശീയ വിദ്യാഭ്യാസ നയം രൂപവത്കരിക്കുന്നതിനു മുന്നോടിയായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട സുബ്രഹ്മണ്യന്‍ കമ്മിറ്റി തോല്‍വിയില്ലാ പഠനം അഞ്ചാം ക്ളാസ് വരെ മതിയെന്ന അഭിപ്രായമാണ് സമര്‍പ്പിച്ചത്.
ഓരോ ക്ളാസിന്‍െറയും പഠനനിലവാരവും പുരോഗതിയും ഏതു തലത്തില്‍ വേണമെന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും ഇക്കാര്യം വിദ്യാഭ്യാസ അവകാശ നിയമത്തില്‍ രേഖപ്പെടുത്തണമെന്നും യോഗം അറിയിച്ചു. വിദ്യാഭ്യാസ അവകാശ നിയമത്തിനു കീഴില്‍ അധ്യാപകര്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കാന്‍ അഞ്ചു വര്‍ഷംകൂടി അനുവദിക്കും.
2020ഓടെ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിക്കുന്നതിന് തെലങ്കാന ഉപമുഖ്യമന്ത്രി കഠിയം ശ്രീഹരി അധ്യക്ഷനായി ഉപസമിതിക്ക് രൂപംനല്‍കി. സര്‍ക്കാര്‍ സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്താനുള്ള ഉപസമിതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.
സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാര്‍, സെക്രട്ടറിമാര്‍, വി.സിമാര്‍ എന്നിവര്‍ സംബന്ധിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്‍െറ കരടു റിപ്പോര്‍ട്ട് മതനിരപേക്ഷമല്ളെന്ന് യോഗത്തിനത്തെിയ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രഫ. കെ.സി. രവീന്ദ്രനാഥ് പറഞ്ഞു.
കുട്ടികളെ തോല്‍പിക്കുന്ന സമ്പ്രദായം വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് തിരിച്ചടിയാണ് എന്ന അഭിപ്രായക്കാരാണ് ഭൂരിഭാഗം ജനകീയ വിദ്യാഭ്യാസ പ്രവര്‍ത്തകരും. ഇത് പഠനനിലവാരം ഉയര്‍ത്താന്‍ സഹായിക്കില്ളെന്നും മോശമായി പഠിക്കുന്ന കുട്ടി എന്ന മുദ്ര ചാര്‍ത്താന്‍ മാത്രമേ സഹായിക്കൂ എന്നുമാണ് അവരുടെ നിലപാട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.