ഹൈദരാബാദിൽ 12ാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു; ദുർമന്ത്രവാദം മൂലമെന്ന് കുടുംബം
text_fieldsഹൈദരാബാദ്: ഹൈദരാബാദിൽ 12 ാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു. ഭാരത് നഗറിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടി മരിച്ചത് ദുർ മന്ത്രവാദത്തിന്റെ ഫലമായാണെന്ന് കുടുംബം ആരോപിച്ചു.
ഹൈദരാബാദിലെ കുൽസുംപുര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
കഴിഞ്ഞ എട്ടു ദിവസമായി കുടുംബത്തിനെതിരെ ക്ഷുദ്രപൂജ നടക്കുന്നുണ്ടെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. ദിവസവും രാവിലെ വീടിന്റെ ഗേറ്റിനു സമീപം നാരങ്ങയും വിളക്കുകളുമെല്ലാം കാണാറുണ്ട്. ആരാണ് ഇത് ചെയ്യുന്നത് എന്ന് അറിയില്ല. കുട്ടി മരിച്ച ദിവസവും ഇവ കണ്ടിരുന്നു. അതിനു പിറകെയാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ക്ഷുദ്ര പൂജ നടക്കുന്നത് സംബന്ധിച്ച് നേരത്തെ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും കുടുംബം ആരോപിച്ചു. കുടിടയെ മരിച്ച നിലയിൽ കണ്ടെത്തിയ ശേഷം പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് എത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.