Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വവർഗാനുരാഗിയെന്ന്​...

സ്വവർഗാനുരാഗിയെന്ന്​ ആരോപിച്ച്​ ഡൽഹിയിൽ വിദ്യാർഥിക്ക്​ മർദ്ദനം

text_fields
bookmark_border
delhi-police-beacon
cancel

ന്യൂഡൽഹി: സ്വവർഗാനുരാഗിയെന്ന്​ ആരോപിച്ച്​ ഡൽഹിയിൽ 12ാം ക്ലാസ്​ വിദ്യാർഥിക്ക്​ ക്രൂരമർദ്ദനം. ഡൽഹിയിലെ ഷർകപൂർ മേഖലയിലെ ഗണേഷ്​ നഗറിന്​ സമീപമാണ്​ സംഭവം. ഞായറാഴ്​ച പിതാവിനൊപ്പം ഗണേഷ്​ നഗറിലേക്ക്​ പോവുകയായിരുന്ന കുട്ടിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്വവർഗാനുരായെന്ന് വിളിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.  എന്നാൽ നാട്ടുകാർ ഇടപെട്ട്​ പ്രശ്​നം പരിഹരിച്ചു.

പിന്നീട് ബൈക്കിലെത്തിയ സംഘം  പിതാവിന്‍റെ  കടയിലെത്തി വിദ്യാർഥിയെ ക്രൂരമായി മർദിക്കുകയായിരുന്നു. വിദ്യാർഥിക്കും അച്​ഛനും ഒരു ബന്ധുവിനും മർദനമേറ്റു. കല്ലുകളും ബെൽറ്റും ഉപയോഗിച്ചായിരുന്നു മർദ്ദനം. പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു. പ്രതികൾ ഒളിവിലാണെന്നാണ്​ സൂചന.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beaten upmalayalam news12 Student
News Summary - Class 12 Student Called 'Gay', Beaten Up In Delhi–INDIA NEWS
Next Story