ഗുജറാത്തിൽ വിദ്യാർഥി സ്കൂളിൽ കുത്തേറ്റുമരിച്ചു
text_fieldsവഡോദര: ഗുജറാത്തിലെ വഡോദരയിൽ ഒമ്പതാംതരം വിദ്യാർഥിയെ സ്കൂളിലെ ശുചിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കത്തി കൊണ്ട് വയറിന് ആഴത്തിൽ കുത്തേറ്റ നിലയിലാണ് 14കാരെൻറ മൃതദേഹം കണ്ടെത്തിയത്. നഗരത്തിലെ ബാരൻപൊര മേഖലയിൽ ‘ശ്രീ ഭാരതി വിദ്യാലയ’യിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
കൊലക്കുപയോഗിച്ച കത്തി അവിടെ നിന്നുതന്നെ കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കൊല്ലപ്പെട്ട വിദ്യാർഥിയും ഇതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും തമ്മിൽ തലേദിവസം തർക്കം നടന്നതായി പറയപ്പെടുന്നുണ്ട്. ഇതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. പ്രതിയെന്ന് സംശയിക്കുന്ന വിദ്യാർഥി ഒളിവിലാണ്. കുറ്റവാളിക്കായി സ്കൂൾ മുറ്റത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പൊലീസ്.
ഡൽഹിക്കടുത്ത് ഗുഡ്ഗാവിലെ റയാൻ സ്കൂളിൽ കഴിഞ്ഞവർഷം ഏഴു വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിെൻറ നടുക്കം മാറും മുേമ്പയാണ് വിദ്യാലയത്തിനകത്ത് വീണ്ടുമൊരു അറുകൊല. സ്കൂളിലെ ശുചിമുറിയിൽ കഴുത്ത് അറുത്തായിരുന്നു ഏഴു വയസ്സുകാരൻ കൊല ചെയ്യപ്പെട്ടത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരുകയും സ്കൂളുകളിലെ സുരക്ഷിതത്വമില്ലായ്മയിൽ ആശങ്ക ഉയരുകയും ചെയ്തു.
സ്കൂൾ ബസിെൻറ ഡ്രൈവറിൽനിന്നുള്ള ലൈംഗികപീഡനം ചെറുക്കാനുള്ള ശ്രമത്തിനിടെ കുട്ടി കൊല്ലപ്പെടുകയായിരുന്നുവെന്നാണ് കേസ് ആദ്യം അന്വേഷിച്ച പൊലീസ് കണ്ടെത്തിയത്. എന്നാൽ, കൊല നടത്തിയ അതേ സ്കൂളിലെ വിദ്യാർഥിയായ 16കാരനെ സി.ബി.െഎ കണ്ടെത്തി അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.