ഗുജറാത്തിൽ ക്രൈസ്തവസമുദായം പ്രക്ഷോഭത്തിലേക്ക്
text_fields
അഹ്മദാബാദ്: ഗുജറാത്തിലെ ഹിന്ദി പാഠപുസ്തകത്തിൽ യേശുക്രിസ്തുവിനെ പിശാച് എന്ന് വിശേഷിപ്പിച്ച സംഭവത്തിൽ ക്രൈസ്തവസമുദായം സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനസർക്കാർ പുറത്തിറക്കിയ ഈ വർഷത്തെ ഒമ്പതാം ക്ലാസിലെ ഇന്ത്യൻ സംസ്കാരവുമായി ബന്ധപ്പെട്ടുള്ള പാഠഭാഗത്താണ് വിവാദപരാമർശം. ഭാരതീയസംസ്കാരത്തിലെ ഗുരുശിഷ്യബന്ധം എന്ന 16ാമത്തെ അധ്യായത്തിൽ ക്രിസ്തുവിനെ ‘പിശാചായ യേശു’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
പ്രകോപനമുണ്ടാക്കുന്ന പരാമർശമുള്ള പാഠപുസ്തകം പിൻവലിക്കണമെന്നും സംഭവത്തിൽ സംസ്ഥാനസർക്കാർ മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് ക്രൈസ്തവസഭാംഗങ്ങൾ നേരേത്ത അഹ്മദാബാദ് ജില്ല വിദ്യാഭ്യാസ ഒാഫിസിന് മുന്നിൽ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. എന്നാൽ, സംസ്ഥാന സർക്കാറിെൻറ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടാകാത്ത സാഹചര്യത്തിലാണ് സമുദായാംഗങ്ങൾ പ്രക്ഷോഭത്തിനിറങ്ങുന്നത്.ഇതിെൻറ ഭാഗമായി ഗുജറാത്ത് യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം ഫോർ ഹ്യൂമൻ റൈറ്റ്സ് എന്ന സംഘടനയുടെ പ്രസിഡൻറും റോമൻ കത്തോലിക്ക ആർച് ബിഷപ്പുമായ തോമസ് മാക്വാെൻറ നേതൃത്വത്തിൽ രൂപം നൽകിയ ആറംഗസമിതി കഴിഞ്ഞദിവസം ഗുജറാത്ത് സ്റ്റേറ്റ് സ്കൂൾ ടെക്സ്റ്റ് ബുക്ക് ബോർഡ് എക്സിക്യൂട്ടിവ് പ്രസിഡൻറ് നിതിൻ പേതാനിയുമായി കൂടിക്കാഴ്ച നടത്തി. സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടിയെടുക്കാത്ത സർക്കാർനിലപാടിൽ സംഘം പ്രതിഷേധം അറിയിച്ചു.
സംഭവത്തിൽ സർക്കാർ പരസ്യമായി മാപ്പുപറയുക, പുസ്തകം പിൻവലിച്ച് പുതിയത് നൽകുക, ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജൂൺ 13ന് സർക്കാറിന് നിവേദനം നൽകിയതായി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്ന ഫാ. വിനായക് ജാദവ് പറഞ്ഞു.
അതേസമയം, അച്ചടിപ്പിശക് തിരുത്തി പുതിയ പാഠപുസ്തകം വിതരണം ചെയ്യുമെന്നും ‘പിശാച്’ എന്ന വാക്കിന് പകരം ‘ഭഗവാൻ’ എന്ന േപര് ചേർക്കുമെന്നും ടെക്സ്റ്റ് ബുക്ക് ബോർഡ് പ്രസിഡൻറ് നിതിൻ പേതാനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.