സ്കൂളിൽ കാലികൾ; കർഷക രോഷത്തിൽ അധികൃതർ വഴങ്ങി
text_fieldsലഖ്നോ: രാവിലെ സ്കൂളിൽ എത്തിയ പ്രിൻസിപ്പൽ കമലേഷ് സിങ്ങും വിദ്യാ ർഥികളും ഞെട്ടി. സ്കൂൾ ഗേറ്റ് അടച്ചിട്ടിരിക്കുന്നു. ഗേറ്റിന് സമീപം ഒ രു ഡസൻ കർഷകർ വടിയുമായി കാവലിരിക്കുന്നു. സ്കൂളിനകത്ത് നൂറോ ളം കാലികൾ വിഹരിക്കുന്നു! കുട്ടികൾ തണുത്തുവിറച്ച് കുറെനേരം പുറത ്ത് കാത്തുനിന്നു.
പ്രിൻസിപ്പൽ കർഷകരോട് സംസാരിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. അലഞ്ഞുതിരിഞ്ഞ് കൃഷി നശിപ്പിക്കുന്ന കാലികളെ പിടികൂടി സ്കൂളിനകത്ത് ആക്കിയിരിക്കുകയാണ്. അധികൃതർ പരിഹാരമുണ്ടാക്കാതെ ഗേറ്റ് തുറക്കില്ലെന്ന നിലപാടിലായിരുന്നു കർഷകർ.
ഉത്തർപ്രദേശിലെ പ്രയാഗ്രാജ് ജില്ലയിൽ ഭധിവാർ ഗ്രാമത്തിലെ പ്രൈമറി സ്കൂളിലാണ് സംഭവം. അലഞ്ഞുതിരിയുന്ന കാലികളുടെ ശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന ദീർഘനാളായുള്ള കർഷകരുടെ ആവശ്യം അധികൃതർ അവഗണിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് മുഴുവൻ കാലികളെയും കർഷകർതന്നെ പിടികൂടി അധികൃതരുടെ കണ്ണ് തുറപ്പിക്കാനിറങ്ങിയത്. സ്കൂളിനകത്തുതന്നെ ഇവയെ കെട്ടിയിട്ടതോടെ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ഡി.എസ്. പഥക് സ്ഥലത്തെത്തി കർഷകരുമായി ചർച്ച നടത്തി. ഒടുവിൽ ഉച്ചയോടെ കാലികളെ സ്കൂളിൽനിന്ന് മാറ്റി. സ്കൂളിനകത്ത് കാലികളെ കെട്ടിയ കർഷകർക്കെതിരെ കേസെടുത്തതായി ജില്ല മജിസ്ട്രേറ്റ് എൽ.വൈ. സുഹാസ് പറഞ്ഞു.
സംസ്ഥാനത്ത് അലഞ്ഞുതിരിയുന്ന കാലികളുടെ ശല്യം രൂക്ഷമായതോടെ ഇതിന് അടിയന്തര പരിഹാരം കാണാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ല ഭരണാധികാരികളോട് ആവശ്യപ്പെട്ടിരുന്നു. ഗോസംരക്ഷണ കേന്ദ്രങ്ങളിലേക്ക് ഇവയെ മാറ്റണമെന്നായിരുന്നു നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.