ത്രിപുരയിൽ സി.പി.എം ജയിച്ചാൽ രാജ്യസഭക്ക് വൃന്ദ, യെച്ചൂരി പോര്
text_fieldsന്യൂഡൽഹി: ത്രിപുരയിൽ സി.പി.എം വീണ്ടും അധികാരത്തിൽ വന്നാൽ സംസ്ഥാനത്തുനിന്നുള്ള രാജ്യസഭ സീറ്റിന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും ഏറ്റുമുട്ടും. ത്രിപുരയിൽനിന്നുള്ള ഏക രാജ്യസഭാംഗം ജർണദാസ് വൈദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി നിർദേശപ്രകാരം മത്സരിച്ചിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് സ്ഥാനാർഥിയാക്കിയത്. ജയിച്ചാൽ എം.പി സ്ഥാനം രാജിവെക്കാൻ തന്നെയാണ് സാധ്യത. അതോടെ ഒഴിവുവരുന്ന രാജ്യസഭ സീറ്റ് ആർക്കുവേണമെന്ന കാര്യത്തിൽ തർക്കം ഉടലെടുക്കും.
ത്രിപുരയിൽ യെച്ചൂരിയും വൃന്ദയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു. വൃന്ദ ഒരാഴ്ച ത്രിപുരയിൽ തങ്ങി. എന്നാൽ, മുഖ്യമന്ത്രി മണിക് സർക്കാറിന് യെച്ചൂരിയോടാണ് പ്രത്യേക താൽപര്യം. മണിക് സർക്കാറിെൻറ താൽപര്യം നടപ്പാകണമെന്നില്ല. പാർട്ടി തത്വവുമായി യെച്ചൂരി വിരുദ്ധപക്ഷം കളത്തിലിറങ്ങും. രണ്ടുവട്ടം എം.പിയായ ഒരാൾക്ക് മൂന്നാമൂഴം കൊടുക്കുന്നതിന് പാർട്ടി എതിരാണ്.
യെച്ചൂരി രണ്ടുതവണ എം.പിയായി. എന്നാൽ, വൃന്ദ ഒരുതവണ മാത്രമാണ് രാജ്യസഭാംഗമായത്. പാർട്ടി ജനറൽ സെക്രട്ടറിയുടെ ഭാരിച്ച ജോലികൾക്കൊപ്പം പാർലമെൻററി ചുമതലകൾ കൂടിയാവുേമ്പാൾ യെച്ചൂരിക്ക് താങ്ങാൻ കഴിയാത്തവിധം പിടിപ്പതു ഭാരമാവുമെന്ന ചർച്ചയും സജീവമാകും. കോൺഗ്രസ് പിന്തുണയോടെ യെച്ചൂരിയെ വീണ്ടും രാജ്യസഭയിൽ എത്തിക്കാനിരുന്ന ബംഗാൾ ലോബിയെ കേരള ലോബിയും കാരാട്ട് പക്ഷവും ചേർന്ന് പാർലമെൻറിനു വെളിയിലാക്കിയത് അങ്ങനെയാണ്. വൃന്ദ, യെച്ചൂരി പോര് ഒഴിവാകണമെങ്കിൽ ജർണദാസ് വൈദ്യ തോൽക്കണം. അല്ലെങ്കിൽ, തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിക്കണം എന്നതാണ് ത്രിപുരയിലെ രാജ്യസഭ സ്ഥിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.