പിറന്നാളാഘോഷത്തിന് ക്ളാസ് മുറി ഡാൻസ് ബാറാക്കി നേതാവ്
text_fieldsലഖ്‌നോ: ഉത്തര്‍പ്രദേശിലെ മിര്‍സാപുറില്‍ പിറന്നാള്‍ ആഘോഷത്തിന് സര്‍ക്കാര്‍ സ്‌കൂള്‍ 'ഡാന്‍സ് ബാറാക്കി' മാറ്റി ഗ്രാമത്തലവൻ. ജമാല്‍പുറിലെ ത്രെതിയ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലെ ക്ളാസ് മുറിയാണ് ഗ്രാമത്തലവൻ മകെൻറ ജന്മദിന പാർട്ടിക്ക് വേദിയാക്കിയത്.
തിങ്കളാഴ്ച രക്ഷാബന്ധൻ ദിനത്തിൽ സ്കൂൾ അവധിയായിരുന്നു. ഇൗ ദിവസം രാത്രിയാണ് ഗ്രാമത്തലവൻ രാംകേശ് യാദവും കുടുംബാംഗങ്ങളും മകെൻറ പിറന്നാൾ ആഘോഷിച്ചത്.
ചാർട്ടുകളും ചുവരെഴുത്തുമുള്ള ക്ളാസ് മുറിയിലെ സ്റ്റേജിൽ ഭോജ്പുരി പാട്ടിനൊപ്പം യുവതി ഡാൻസ് കളിക്കുന്നതും ഒരാൾ യുവതിക്ക് പണം നീട്ടുന്നതുമായ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. സ്ത്രീകളും പുരുഷൻമാരും ഒരുമിച്ച് നൃത്തം ചെയ്യുന്നതും വിഡിയോ ദൃശ്യത്തിൽ കാണാം.
ചൊവ്വാഴ്ച അവധി കഴിഞ്ഞെത്തിയ അധ്യാപകർ ക്ളാസ് മുറികളിൽ മദ്യകുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും കസേരകളും ബെഞ്ചുമെല്ലാം അലങ്കോലപ്പെട്ടു കിടക്കുന്നത് കണ്ട് സംഭവം അന്വേഷിക്കുകയായിരുന്നു. തുടര്‍ന്നാണ് വിവരം പുറത്തായത്.
ശനിയാഴ്ച വൈകുന്നേരം രാംകേശവ് എത്തി സ്കൂളിെൻറ താക്കോൽ വാങ്ങിയിരുന്നു. എന്ത് ആവശ്യമാണെന്ന് വ്യക്തമാക്കിയില്ലെന്നും സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു.
പാർട്ടിയുടെ വിഡിയോ വൈറലായതോടെ ബ്ലോക്ക് എജ്യൂക്കേഷന്‍ ഓഫീസറെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സർക്കാർ ചുമതലപ്പെടുത്തി. സ്കൂൾ അധികൃതർക്കോ അധ്യാപകർക്കോ സംഭവത്തിൽ പങ്കുണ്ടെന്ന് കരുതിന്നില്ലെന്ന് ബ്ലോക്ക് എജ്യൂക്കേഷന്‍ സീനിയർ ഉദ്യോഗസ്ഥൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.