യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസിന് ഡൽഹി പൊലീസിന്‍റെ ക്ലീൻചിറ്റ്
text_fieldsന്യൂഡൽഹി: യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസിന് ഡൽഹി പൊലീസിന്‍റെ ക്ലീൻചിറ്റ്. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള പണത്തിന്‍റെ ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് ശ്രീനിവാസിനെ ചോദ്യം ചെയ്തിരുന്നു.
ശ്രീനിവാസിനൊപ്പം മറ്റ് ഒൻപത് സന്നദ്ധ പ്രവർത്തകരെ കൂടി പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരെല്ലാം ജനങ്ങളെ സഹായിക്കുകയായിരുന്നു എന്നാണ് പൊലീസിന്‍റെ റിപ്പോർട്ട്. എന്നാൽ ബി.വി ശ്രീനിവാസിന് മാത്രമാണ് പൊലീസ് ക്ലീൻ ചിറ്റ് നൽകിയിട്ടുള്ളത്. മറ്റുള്ളവരെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ശേഷം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ആവശ്യക്കാർക്ക് മരുന്നും ഓക്സിജനും വിതരണം ചെയ്യുകയായിരുന്നു ശ്രീനിവാസ് എന്ന് ഇടക്കാല റിപ്പോർട്ട് പൊലീസ് ഹൈകോടതിയിൽ സമർപ്പിച്ചു. കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്തിന് ശ്വാസം മുട്ടിയപ്പോള്‍ ലക്ഷക്കണക്കിന് പേർക്കാണ് ശ്രീനിവാസ് ഓക്സിജനും മറ്റും എത്തിച്ചുകൊടുത്തത്. 1000 സന്നദ്ധ പ്രവര്‍ത്തകരുടെ സംഘത്തിനാണ് ശ്രീനിവാസ് നേതൃത്വം നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.