ഗൗരി ലങ്കേഷ് വധം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ വ്യക്തമായ ചിത്രം ലഭിച്ചു
text_fieldsബംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് വഴിത്തിരിവായേക്കാവുന്ന തെളിവ് ലഭിച്ചു. കൊലപാതകിയെന്ന് സംശയിക്കുന്നയാളുടെ കൂടുതൽ വ്യക്തമായ ചിത്രമാണ് പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചത്. വെളുത്ത മുഴുക്കൈ ഷർട്ടും കറുത്ത പാൻറ്സും ധരിച്ചയാൾ ഹെൽമറ്റ് ധരിച്ച് ചുവന്ന പൾസർ ബൈക്കിലിരിക്കുന്നതാണ് ചിത്രത്തിലുള്ളത്. ഗൗരിയുടെ അയൽവാസിയുടെ വീട്ടിലെ സി.സി.ടി.വിയിൽ പതിഞ്ഞ അവ്യക്തദൃശ്യം പ്രത്യേക അന്വേഷണ സംഘം യു.എസിലെ ലബോറട്ടറിയുടെ സഹായത്തോടെ വ്യക്തത വരുത്തി വീണ്ടെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തലവൻ ബി.കെ. സിങ് നടത്തിയ വാർത്തസമ്മേളനത്തിൽ രണ്ടു പ്രതികളുടെ രേഖാചിത്രങ്ങൾ മാധ്യമങ്ങൾക്ക് കൈമാറിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളെയും പ്രതികൾ ഉപയോഗിച്ച തോക്കിനെയും കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം മുന്നോട്ടുനീങ്ങുന്നത്.
സെപ്റ്റംബർ അഞ്ചിന് രാത്രി എേട്ടാടെയാണ് ഗൗരി ലേങ്കഷ് തെൻറ വീട്ടുമുറ്റത്ത് വെടിയേറ്റു കൊല്ലപ്പെടുന്നത്. ഗൗരി കൊലപാതകത്തെ തുടർന്ന് രാജ്യം മുഴുവൻ പ്രതിഷേധം പടർന്നിരുന്നു. കൂടുതൽ വ്യക്തതയുള്ള ചിത്രം ലഭിച്ചത് പ്രതിയെ പരിചയമുള്ളവർക്ക് എളുപ്പം തിരിച്ചറിയാനാവുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം. സംഭവം നടന്ന് ഒന്നരമാസം പിന്നിട്ടിട്ടും പ്രതികളിലൊരാളെ പോലും പിടികൂടാനായിട്ടില്ല. എന്നാൽ, പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണെന്നും ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കിയിരുന്നു.
അതേസമയം, ഗൗരിയെ വെടിവെക്കാൻ ഉപയോഗിച്ച നാടൻ തോക്കുമായി ബന്ധപ്പെട്ട് ഉത്തര കർണാടകയിലെ വിജയപുരയിൽ അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം വിജയപുരയിൽനിന്ന് തോക്ക് ഇടപാടുകാരെ പൊലീസ് പിടികൂടിയിരുന്നു. ഇവരിൽനിന്ന് 20 നാടൻ തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. തോക്ക് ഇടപാടുമായി ബന്ധപ്പെട്ട് വിജയപുര ജയിലിൽ തടവിൽ കഴിയുന്നവരെയും എസ്.െഎ.ടി ചോദ്യം ചെയ്തുവരുകയാണ്. ഗൗരിയുടെ കൊലപാതകികളിലൊരാൾ കൃത്യം നടത്തുന്നതിന് അഞ്ചു ദിവസം മുമ്പ് ഗൗരിയുടെ അമ്മ ഇന്ദിര ലേങ്കഷിനെ സന്ദർശിച്ചിരുന്നതായും ഇവരോട് ഗൗരിയുടെ വിവരങ്ങൾ തേടിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.