പഴ്സിൽ വെടിയുണ്ട; കെജ്രിവാളിെന കാണാനെത്തിയ പുരോഹിതൻ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കാണാെനത്തിയ പുേരാഹിതെൻറ കൈവശം വെടിയുണ്ട കെണ്ടത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്തു. തിങ്കളാള്ച മുഖ്യമന്ത്രിയുെട വസതിയിൽ വെച്ചായിരുന്നു സംഭവമെന്ന് പൊലീസ് അറിയിച്ചു.
ദേഹപരിശോധനക്കിടെ പഴ്സിൽ വെടിയുണ്ട കണ്ടതിനെ തുടർന്നാണ് ഇംറാൻ എന്ന പുരോഹിതനെ അറസ്റ്റ് ചെയ്തത്. വഖഫ് ബോർഡ് നൽകുന്ന ശമ്പളം കൂട്ടിത്തരണമെന്ന് ആവശ്യപ്പെടാൻ എത്തിയതായിരുന്നു ഇംറാൻ. ആയുധം കൈവശം വെക്കുന്നത് നിരോധിക്കുന്ന നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എന്നാൽ പള്ളിക്കുള്ള സംഭാവനാ പെട്ടിയിൽ നിന്നാണ് വെടിയുണ്ടകൾ ലഭിച്ചതെന്ന് ഇംറാൻ പൊലീസിനോട് പറഞ്ഞു. ആ വെടിയുണ്ടകൾ തെൻറ പഴ്സിൽ വെച്ചിരുന്നു. അത് എടുത്തു മാറ്റാൻ മറന്നുപോയതാണെന്നും അദ്ദേഹം പൊലീസിനെ അറിയിച്ചു.
ഇത് രണ്ടാം തവണയാണ് കെജ്രിവാളിന് സുരക്ഷാ വിഴ്ചയുണ്ടാകുന്നത്. നവംബർ 22ന് ഒരാൾ മുഖ്യമന്ത്രിക്ക് നേരെ മുളക് പൊടി എറിഞ്ഞിരുന്നു. ഇയാളെ പിന്നീട് െപാലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.