വസ്ത്രം കീറൽ പരാമർശം: കമൽനാഥിനെ പൊരിച്ച് എതിരാളികൾ
text_fieldsഗ്വാളിയോർ: ഒരു നേതാവിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച പ്രവർത്തകരോട് മുൻമുഖ്യമന്ത്രി ദിഗ് വിജയ് സിങ്ങിന്റെ വസ്ത്രം കീറാൻ പറയുന്ന മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥിനെതിരെ ബി.ജെ.പി നേതാക്കൾ.
അധിക്ഷേപം പോലും മറ്റുള്ളവർക്ക് മുക്ത്യാർ നൽകുന്ന കോൺഗ്രസ് നേതാക്കൾ അത്ഭുതകരമാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. മുമ്പ് താൻ മുഖ്യമന്ത്രിയായപ്പോൾ ഭരിക്കാൻ ദിഗ് വിജയ് സിങ്ങിന് അധികാരം നൽകിയെന്ന് കമൽ നാഥ് പ്രസ്താവിച്ചതിനെയാണ് ചൗഹാൻ പരിഹസിച്ചത്. ആരെങ്കിലും അധിക്ഷേപിക്കുന്നത് മറ്റുള്ളവരിലേക്ക് കമൽനാഥ് തിരിച്ചുവിടുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
നേതാക്കൾ ഇങ്ങനെ സംസാരിക്കുകയാണെങ്കിൽ, അധികാരം ലഭിച്ചാൽ മധ്യപ്രദേശിലെ ജനങ്ങളുടെ അവസ്ഥയെന്താണെന്നും കോൺഗ്രസിനെ അധികാരത്തിലേറാൻ ജനങ്ങൾ അനുവദിക്കില്ലെന്നാണ് വിശ്വാസമെന്നും കേന്ദ്ര മന്ത്രി ജോതിരാദിത്യ സിന്ധ്യ പറഞ്ഞു.
കോൺഗ്രസ് നേതാവ് വീരേന്ദ്ര രഘുവംശിയുടെ അനുയായികളോടാണ് സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് ദിഗ്വിജയ് സിങ്ങിന്റെ വസ്ത്രം കീറാൻ കമൽനാഥ് പറഞ്ഞത്. ഈ വിഡിയോ വൈറലായതോടെ കോൺഗ്രസിലെ ഭിന്നത പ്രകടമായിരുന്നു. കമൽ നാഥും ദിഗ്വിജയ് സിങ്ങും പിന്നീട് കോൺഗ്രസിന്റെ പ്രകടന പത്രിക പ്രകാശനച്ചടങ്ങിൽ പങ്കെടുത്ത് ഐക്യസന്ദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.