മേഘ വിസ്ഫോടനം; അരുണാചലിലെ ഇറ്റനഗറിൽ മിന്നൽ പ്രളയം
text_fieldsഇറ്റനഗർ: അരുണാചൽ പ്രദേശിലെ ഈറ്റനഗറിൽ ഞായറാഴ്ച രാവിലെയുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് വ്യാപകമായ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കവും. മഴക്കൊപ്പം ഇരച്ചെത്തിയ മലവെള്ളം ഈറ്റനഗറിലും പരിസരത്തും മിന്നൽപ്രളയം തീർത്തു.
സംസ്ഥാനത്ത് ഏതാനും ആഴ്ചകളായി കനത്ത മഴയുണ്ടായുണ്ടായിരുന്നെങ്കിലും രണ്ടുദിവസമായി മഴയുണ്ടായിരുന്നില്ല. മഴ മുന്നറിയിപ്പുകളൊന്നുമില്ലാതിരിക്കെ ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് ഈറ്റനഗറിൽ മേഘവിസ്ഫോടനം റിപ്പോർട്ട് ചെയ്യുന്നത്.
മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ശക്തമായ ദേശീയപാത 415 ൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. നിരവധി വാഹനങ്ങളാണ് ദേശീയപാതയിൽ കുടുങ്ങി കിടക്കുന്നത്.
നദിക്കരയിലേക്കും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലേക്കും പോകരുതെന്ന് മുന്നറിയിപ്പ് ജില്ലാ ഭരണകൂടം നൽകി. കനത്ത മഴ കണക്കിലെടുത്ത് ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശിച്ചതായി അധികൃതർ അറിയിച്ചു.ഏഴ് സ്ഥലങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളായി സജ്ജമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.