ഹിമാചൽ മേഘവിസ്ഫോടനം: കെട്ടിടം തകരുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
text_fieldsഷിംല: ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്ന് ബഹുനില കെട്ടം തകർന്ന് പാർവതി നദിയിൽ വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കുളുവിലാണ് നദിതീരത്ത് നിന്നിരുന്ന കെട്ടിടം തകർന്നത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. നദിജലം കെട്ടിടത്തിനുള്ളിലേക്ക് ഇരച്ചെത്തുന്നതും നിമിഷങ്ങൾക്കുള്ളിൽ ഇത് തകരുന്നതുമാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്.
ഹിമാചൽപ്രദേശിൽ അതിതീവ്ര മഴയും മേഘവിസ്ഫോടനവുമെല്ലാം കനത്ത നാശമാണ് വിതക്കുന്നത്. ഷിംല, മാണ്ഡി, കുളു ജില്ലകളിലാണ് ദുരിതം കൂടുതൽ ഉള്ളത്. മേഘവിസ്ഫോടനത്തിലും തുടർന്നുണ്ടായ മഴയിലും ഇതുവരെ രണ്ട് പേർ മരിച്ചുവെന്നും 53 പേരെ കാണാതയെന്നുമാണ് കണക്ക്. കുളു, മാണ്ഡി ജില്ലകളിലെ സ്കൂളുകളും കോളജുകളും അടച്ചിടാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
എൻ.ഡി.ആർ.എഫ്, എസ്.ആർ.ഡി.എഫ്, സംഘങ്ങൾ രക്ഷാപ്രവർത്തനത്തിനായി സംസ്ഥാനത്ത് എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി സുഖ്‍വീന്ദർ സിങ് സുഖു അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി സാധ്യമായതെല്ലാം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. സൈന്യത്തിന്റെ സഹായവും തേടും. എയർഫോഴ്സിനോടും തയാറായി നിൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുഖു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.