Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅണ്ണാ ഡി.എം.കെ ലയനം:...

അണ്ണാ ഡി.എം.കെ ലയനം: തമിഴൻമാരുടെ തലയിൽ ​വിഡ്ഢികളുടെ തൊപ്പിയാണെന്ന്​ കമൽ ഹാസൻ

text_fields
bookmark_border
അണ്ണാ ഡി.എം.കെ ലയനം: തമിഴൻമാരുടെ തലയിൽ ​വിഡ്ഢികളുടെ തൊപ്പിയാണെന്ന്​ കമൽ ഹാസൻ
cancel

ചെന്നൈ: എ.ഐ.എ.ഡി.എം.കെ ലയനത്തിലൂടെ നേതാക്കൾ ജനങ്ങളെ വിഢ്​ഡികളാക്കുന്നുവെന്ന്​സിനിമാ താരം കമല്‍ ഹാസന്‍. ‘ഗാന്ധി തൊപ്പി, കാവി തൊപ്പി, കശ്​മീർ തൊപ്പി ഇപ്പോൾ തമിഴ്നാട്ടിലെ ജനങ്ങളുടെ തലയില്‍ വിഡ്ഢികളുടെ തൊപ്പിയാണ് ഇരിക്കുന്നത്​. നിങ്ങൾക്ക്​ ഇതിലും കൂടുതൽ വേണോ​?’ കമൽഹാസൻ ട്വിറ്ററിലൂടെ പരിഹസിച്ചു.  തലയിലിരിക്കുന്ന വിഢ്​ഡിതൊപ്പി എടുത്തുമാറ്റാന്‍ ജനങ്ങള്‍ തയാറാകണമെന്നും അദ്ദേഹം പറയുന്നു. 
പാർട്ടിയിലെ പിളർപ്പും ലയനവുമെല്ലാം നേതാക്കളുടെ നാടകമാണെന്നും കമൽ ഹാസൻ ട്വീറ്റിൽ സൂചിപ്പിക്കുന്നു. 

മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും മുന്‍മുഖ്യമന്ത്രി പന്നീര്‍ ശെല്‍വവും നയിക്കുന്ന എ.ഐ.എ.ഡി.എം.കെയുടെ ഇരുപക്ഷങ്ങളുടെയും ലയന വാര്‍ത്തയോട്  പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

അടുത്തിടെ പളനിസ്വാമി നയിക്കുന്ന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ ഹാസന്‍ രംഗത്തെത്തിയിരുന്നു. പളനിസ്വാമി രാജിവെക്കണമെന്ന ആവശ്യം ആരും ഉന്നയിക്കാത്തത്​ എന്തുകൊണ്ടാ​ണ്​ എന്നും സര്‍ക്കാരി​​െൻറ എല്ലാ തലത്തിലും അഴിമതിയാണെന്നും കമൽഹാസൻ ആരോപിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal haasanaiadmk mergerClown's CapTamilians
News Summary - Clown's Cap On The Head Of Tamilians': Kamal Haasan Mocks AIADMK Merger
Next Story