ഡൽഹിയിൽ കോവിഡ് കേസുകളിൽ വർധന; പരിശോധന ഇരട്ടിയാക്കും -കെജ്രിവാൾ
text_fields
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസങ്ങളായി ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവുണ്ടെന്നും മുൻകരുതൽ നടപടിയെന്ന നിലയിൽ പരിശോധന ഇരട്ടിയാക്കിയാതും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. തലസ്ഥാനത്തെ കോവിഡ് രോഗമുക്തി നിരക്ക് 90 ശതമാനത്തിലും കൂടുതലാണ്. കോവിഡ് രൂക്ഷമായി ബാധിച്ച ഡൽഹിയിൽ മരണനിരക്ക് 1.4 ശതമാനമായി കുറഞ്ഞതായും മുഖ്യമരന്തി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പരമാവധി ടെസ്റ്റുകള്‍ നടത്തുകയും രോഗബാധിതരെന്ന് കണ്ടെത്തുന്നവരെ എത്രയും വേഗം ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്യുക എന്ന സര്‍ക്കാരിന്റെൻെറ ആദ്യ പ്രവര്‍ത്തന രീതികള്‍ തന്നെയാണ് ഇപ്പോഴും തുടരുന്നത്.
രോഗലക്ഷണങ്ങളുള്ളവർ ഉടൻ പരിശോധനക്ക് വിധേയമാകണം. ചെറിയ ലക്ഷണങ്ങളെ അവഗണിച്ച് പരിശോധന നടത്താതിരിക്കരുതെന്ന് ജനങ്ങളോട് ണ്. കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചാല്‍ അസുഖം ഭേദമാകുന്നതുവരെ വീടുകളില്‍ ഐസൊലേഷനില്‍ കഴിയണമെന്നും കെജ്രിവാൾ പറഞ്ഞു. ആഗസ്റ്റ് 17 വരെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 1200 -1400നും ഇടയിലായിരുന്നു. എന്നാൽ ആഗസ്റ്റ് 25 ന് ഇത് 1544 ആയും ഇന്ന് 1693 ആയും ഉയർന്നു. വരും ദിവസങ്ങളിൽ പരിശോധന ഇരട്ടിയാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
1.64 ലക്ഷം പേര്‍ക്കാണ് ഇതുവരെ ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 4330 പേർ മരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.