161 അടി ഉയരമുള്ള ആഞ്ജനേയ പ്രതിമ അനാച്ഛാദനം ചെയ്ത് കർണാടക മുഖ്യമന്ത്രി ബൊമ്മൈ
text_fieldsകുനിഗൽ താലൂക്കിലെ ബിഡനഗരെയിൽ 161 അടി ഉയരമുള്ള പഞ്ചമുഖമുള്ള ആഞ്ജനേയ പ്രതിമ ഞായറാഴ്ച കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അനാച്ഛാദനം ചെയ്തു. സംസ്ഥാനത്തിന് ഇനി നല്ല നാളുകൾ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിദനഗെരെ ബസവേശ്വര മഠമാണ് പ്രതിമ സ്ഥാപിച്ചത്. വരും ദിവസങ്ങളിൽ ഈ മേഖലയിൽ വൻ വികസനമുണ്ടാകുമെന്നും ബൊമ്മൈ പറഞ്ഞു.
"രാമായണത്തിൽ പരാമർശിച്ചിട്ടുള്ള ഹനുമാന്റെ പ്രത്യേക രൂപമാണ് പഞ്ചമുഖി ആഞ്ജനേയ. ലോകക്ഷേമത്തിനായാണ് ഹനുമാൻ ഈ രൂപം സ്വീകരിച്ചത്. 161 അടി ഉയരമുള്ള തന്റെ പ്രതിമ കർണാടകയിൽ സ്ഥാപിക്കണമെന്നത് ഹനുമാന്റെ ദിവ്യാഭിലാഷമാണ്. ശിൽപികൾ അത്ഭുതകരമായി ജോലി തീർത്തു" -ബൊമ്മൈ പറഞ്ഞു. നഞ്ചാവദൂത സ്വാമിജി, ഹരിഹര വീരശൈവ പഞ്ചമസാലി പീഠം ദർശകൻ വചനാനന്ദ സ്വാമിജി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.