ആന്ധ്രയിൽ സി.ബി.െഎയെ ‘പുറത്താക്കിയ’ ഉത്തരവ് ജഗൻമോഹൻ റദ്ദാക്കി
text_fieldsഅമരാവതി: മുൻകൂർ അനുമതിയില്ലാതെ ആന്ധ്രപ്രദേശിൽ സി.ബി.ഐ ഉദ്യോഗസ്ഥർ പരിശോധനയു ം കേസന്വേഷണവും നടത്തരുതെന്ന ചന്ദ്രബാബു നായിഡു സർക്കാറിെൻറ ഉത്തരവ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി റദ്ദാക്കി. വിവാദ ഉത്തരവ് കേന്ദ്രവുമായുള്ള ഏറ്റുമുട്ടലിന് കളമൊരുക്കിയിരുന്നു. മുതിർന്ന സി.ബി.ഐ ഉദ്യേഗസ്ഥർക്കെതിരെ ഉയർന്ന ആരോപണമാണ് ഈ തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നാണ് അന്ന് സർക്കാർ വ്യക്തമാക്കിയത്.
സി.ബി.ഐക്ക് പകരം സംസ്ഥാന ആൻറി കറപ്ഷൻ ബ്യൂറോയാണ് കേന്ദ്രസർക്കാർ ജീവനക്കാർക്കെതിരായ റെയ്ഡ് നടത്തുകയെന്നും വിശദീകരിച്ചിരുന്നു. 2018 നവംബർ എട്ടിനാണ് സി.ബി.ഐക്കുള്ള അനുമതി റദ്ദാക്കി ഉത്തരവിറക്കിയത്. രാഷ്ട്രീയ എതിരാളികളെ നേരിടാൻ കേന്ദ്ര സർക്കാർ സി.ബി.ഐയെ ഉപയോഗിക്കുകാണെന്ന് ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു.
തെലുഗുദേശം പാർട്ടിയുമായി അടുത്ത ബന്ധമുള്ള ചില ബിസിനസ് സ്ഥാപനങ്ങൾക്കെതിരെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡും ചന്ദ്രബാബു നായിഡുവിനെ ചൊടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി സി.ബി.ഐയെ ഭയക്കുന്നതുകൊണ്ടാണ് വിവാദ ഉത്തരവിറക്കിയതെന്ന് അന്നത്തെ പ്രതിപക്ഷമായ വൈ.എസ്.ആർ കോൺഗ്രസ് ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.