തെരഞ്ഞെടുപ്പ് വരുമ്പോഴേക്കും തൃണമൂലിൽ മമത ബാനർജി തനിച്ചാകുമെന്ന് അമിത് ഷാ
text_fieldsകൊൽക്കത്ത: തെരഞ്ഞെടുപ്പ് വരുമ്പോഴേക്കും മുഖ്യമന്ത്രി മമത ബാനർജി മാത്രം പാർട്ടിയിൽ തനിച്ചാക്കുമെന്ന് അമിത് ഷാ. ബംഗാളിൽ രാഷ്ട്രീയ അക്രമം മൂർധന്യാവസ്ഥയിലാണെന്നും 300 ഓളം ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ടെന്നും അമിത്ഷാ ആരോപിച്ചു.
രണ്ടുദിന സന്ദർശനത്തിനായി ബംഗാളിലെത്തിയ ഷാ മമതക്കും തൃണമൂലിനുമെതിരെ രൂക്ഷമായ പ്രസ്താവനകളാണ് നടത്തിയത്. കഴിഞ്ഞയാഴ്ച ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയ്‌ക്കെതിരായ ആക്രമണത്തെ അപലപിച്ച ഷാ, ജനാധിപത്യത്തിൽ എല്ലാവർക്കും അവരുടെ അഭിപ്രായങ്ങൾ പറയാൻ അവകാശമുണ്ടെന്നും ബി.ജെ.പി അതിൽ വിശ്വസിക്കുന്നുണ്ടെന്നും പറഞ്ഞു.
'ആക്രമണങ്ങളിലൂടെ ബി.ജെ.പി അവസാനിക്കുമെന്ന തെറ്റായ ധാരണയിലായിരിക്കരുതെന്ന് എല്ലാ തൃണമൂൽ നേതാക്കളോടും പറയാൻ ആഗ്രഹിക്കുന്നു. പശ്ചിമ ബംഗാളിൽ അടിത്തറ സ്ഥാപിക്കാൻ ഞങ്ങൾ അങ്ങേയറ്റം പ്രവർത്തിക്കും' -ഷാ പറഞ്ഞു.
രാഷ്ട്രീയ അതിക്രമങ്ങൾ, കൊള്ളയടിക്കൽ, ബംഗ്ലാദേശ് നുഴഞ്ഞുകയറ്റം എന്നിവ അവസാനിപ്പിക്കാൻ ബംഗാളിലെ ജനങ്ങൾ സംസ്ഥാനത്ത് മാറ്റം വരുത്തണം. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 200 ലധികം സീറ്റുകൾ ബി.ജെ.പി നേടുമെന്ന് ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.