നോട്ട് മാറ്റം: അധികൃതർ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് അഖിലേഷ്
text_fieldsന്യൂഡൽഹി: നോട്ട് പിൻവലിക്കലിെൻറ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ബന്ധപ്പെട്ട സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. അസാധുവായ നോട്ടുകൾ മാറ്റാൻ ബാങ്കിനു മുന്നിലെത്തിയവരെ പൊലീസ് ലാത്തികൊണ്ട് മർദിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ വഴി പ്രചരിച്ച സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.
താൻ എന്നും ജനങ്ങൾക്കൊപ്പമാണുള്ളത്. നോട്ട് അസാധുവാക്കൽ നടപടിയുടെ പശ്ചാത്തലത്തിൽ പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമെതിരെ കല്ലെറിയാൻ ആരെയും അനുവദിക്കില്ല. അത്തരം നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടിയുണ്ടാകും. ജനങ്ങളുമായി ഇടപഴകുേമ്പാൾ സൂക്ഷ്മത പാലിക്കണമെന്നും സാധാരണക്കാരോട് മാന്യമായി പെരുമാറണമെന്നും നിർദേശിച്ച് അധികൃതർക്ക് ഉത്തരവ് കൈമാറിയിട്ടുണ്ടെന്നും അഖിലേഷ് വ്യക്തമാക്കി.
ഉത്തർപ്രദേശിലെ ഫത്തേഖ്പുർ ജില്ലയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം വൈറലായത്. പണം മാറ്റിയെടുക്കാൻ വരിയായി നിൽക്കുന്നവരെ തിരക്ക് നിയന്ത്രിക്കാനെത്തിയ പൊലീസുകാരൻ ലാത്തികൊണ്ട് മർദിക്കുകയായിരുന്നു. സംഭവത്തിെൻറ പശ്ചാത്തലത്തിൽ ഫത്തേഖ്പുർ ജില്ലാ പൊലീസ് സൂപ്രണ്ട് രാം കിഷോറിനെയും വരിയിൽ നിൽക്കുന്നവരെ മർദിച്ച കൃഷ്ണപുർ സ്റ്റേഷൻ ഒാഫീസർ സഞ്ജയ് കുമാർ യാദവിനെയും സസ്പെൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.