ഗോവയിൽ പോർച്ചുഗീസുകാർ തകർത്ത ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുമെന്ന് മുഖ്യമന്ത്രി
text_fieldsപനാജി: സംസ്ഥാനത്ത് പോർച്ചുഗീസുകാർ തകർത്ത ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഇതുവരെ ഗോവയിലെ ബീച്ചുകളിലേക്കാണ് വിനോദസഞ്ചാരികൾ ആകർഷിക്കപ്പെട്ടിരുന്നത്. ഇവരെ ക്ഷേത്രങ്ങളിലേക്ക് ആകർഷിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ കടമയാണെന്നും ക്ഷേത്രങ്ങളുടെ പുനർനിർമ്മാണത്തിനായി ബജറ്റ് വിഹിതം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ സംഘടിപ്പിച്ച പാഞ്ചജന്യ മീഡിയ കോൺക്ലേവിൽ പങ്കെടുക്കവെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.
അറുപത് വർഷമായി ഗോവയിൽ നടക്കാത്ത വികസനങ്ങളാണ് 2012 മുതൽ 2022 വരെയുളള ബി.ജെ.പി ഭരണത്തിന് കീഴിൽ നടപ്പാക്കിയതെന്ന് സാവന്ത് പറഞ്ഞു. വൈകാതെ രാജ്യത്തെ മികച്ച സംസ്ഥാനങ്ങളിൽ ഒന്നായി ഗോവ മാറും. വിമോചനത്തിന് ശേഷം ഗോവ ഏകീകൃത സിവിൽ കോഡ് പിന്തുടരുന്നുവെന്ന് പറയുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ പരാമർശം വന്നതിന് പിന്നാലെയാണ് പിന്തുണയുമായി പ്രമോദ് സാവന്ത് രംഗത്തെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.