കൈക്കൂലി ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിയുടെ മൊബൈലിലേക്ക് വിളിക്കാം; കർശന നടപടി വാഗ്ദാനം ചെയ്ത് സ്റ്റാലിൻ
text_fieldsഗൂഡല്ലൂർ: കൈക്കൂലിക്കെതിരെ കർശന നടപടിയുമായി തമിഴ്നാട് സർക്കാർ. സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടാൽ പൊതുജനങ്ങൾക്ക് മുഖ്യമന്ത്രി സ്റ്റാലിന്റെ ഓഫിസിൽ നേരിട്ട് വിളിച്ച് പരാതിപ്പെടാം.
വീട്ടു നമ്പർ, വീട് നിർമാണ പ്ലാൻ, കുടിവെള്ളം, വൈദ്യുതി കണക്ഷൻ പോലുള്ള അത്യാവശ്യ കാര്യങ്ങൾക്ക് നഗരസഭകളിലും പഞ്ചായത്തുകളിലും നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കാൻ പണം ആവശ്യപ്പെടുകയോ വീട് ഒഴിപ്പിക്കാൻ ഭീഷണിപ്പെടുത്തുകയോ ഗുണ്ടാസംഘങ്ങളെ അയക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ഉടൻ മുഖ്യമന്ത്രിയുടെ മൊബൈൽ ഫോൺ നമ്പറിലേക്ക് വിളിച്ചു സഹായം തേടാം.
അധികാരികളോ മറ്റ് ഭരണസമിതി അംഗങ്ങളോ രാഷ്ട്രീയ പാർട്ടി നേതാക്കളോ ആരായാലും കൈക്കൂലി ആവശ്യപ്പെട്ടാൽ ഒരു മടിയും കൂടാതെ വിളിക്കാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഫോൺ: 9443146857, 044 25670930, 044 2567144, സ്പെഷൽ സെൽ ഫോൺ നമ്പർ: 04425672345, 04425672283.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.