Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാർഷിക...

കാർഷിക നിയമങ്ങൾക്കെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസ്സാക്കും -സ്റ്റാലിൻ

text_fields
bookmark_border
MK Stalin
cancel

ചെന്നൈ: കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസ്സാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്. സർക്കാർ അത് നടപ്പാക്കും -സ്റ്റാലിൻ പറഞ്ഞു.


കർഷക ദ്രോഹപരമായ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ആറ് മാസമായി സമരം തുടരുകയാണ്. നിയമങ്ങൾ പിൻവലിക്കാനോ കർഷകരുമായി ഫലംകാണുന്ന തരത്തിൽ ചർച്ച നടത്താനോ കേന്ദ്ര സർക്കാർ ശ്രമിക്കുന്നില്ലെന്നത് ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു.


ഡൽഹിയിലെ കർഷക സമരത്തിന് ആറ് മാസം തികയുന്ന ദിവസമായ ഇന്ന് രാജ്യവ്യാപകമായി കരിദിനാചരണത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സമരക്കാർ. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് കർഷകർ ഉറച്ചുപറയുമ്പോൾ, ഭേദഗതിയാകാമെന്നും നിയമങ്ങൾ പിൻവലിക്കില്ലെന്നുമാണ് കേന്ദ്ര സർക്കാർ നിലപാട്.

കർഷകരും കേന്ദ്രവും തമ്മിൽ നിരവധി വട്ടം ചർച്ച നടത്തിയിട്ടും ധാരണയിലെത്താൻ സാധിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mk stalinfarm laws
News Summary - CM Stalin says Tamil Nadu Assembly will pass resolution against three farm laws
Next Story