രൂപാണിയുടെ രാജി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ; യഥാർഥ മാറ്റമുണ്ടാവുക ബി.ജെ.പി തോൽക്കുേമ്പാൾ -ഹാർദിക് പേട്ടൽ
text_fieldsഅഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ രാജി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പാട്ടിദാർ നേതാവും കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്‍റുമായ ഹാർദിക് പേട്ടൺ. അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പി തോറ്റ് പുതിയ സർക്കാർ അധികാരത്തിലെത്തുേമ്പാഴാണ് ഗുജറാത്തിൽ യഥാർഥ മാറ്റമുണ്ടാവുക.
മുഖ്യമന്ത്രിയുടെ രാജി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. ഗുജറാത്തിന്‍റെ ഭരണത്തിൽ ബി.ജെ.പി ദയനീയമായി പരാജയപ്പെട്ടു. ഓക്സിജൻ ക്ഷാമം മൂലം നിരവധി പേർ മരിച്ച് വീണത് ഇന്ത്യക്ക് മുന്നിൽ ഗുജറാത്തിന്‍റെ പ്രതിഛായ നഷ്ടപ്പെടാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു.
2014ൽ പാട്ടിദാർ പ്രതിഷേധത്തെ തുടർന്ന് മുഖ്യമന്ത്രി മാറി. ഇപ്പോൾ ജനരോഷത്തെ തുടർന്ന് മുഖ്യമന്ത്രി രാജിവെക്കുകയാണ്. പണപ്പെരുപ്പം ഉയരുന്നത് ഗുജറാത്തിലെ വ്യവസായികളെ ഉൾപ്പടെ ദുരിതത്തിലാക്കുകയാണ്. തൊഴിലില്ലായ്മ വർധിക്കുന്നു. വ്യവസായങ്ങൾ പൂട്ടുന്നു. എത്രകാലം ഡൽഹിയിൽ നിന്ന് നിയന്ത്രിക്കുന്ന സർക്കാറിന് ഈ ഭരണപരാജയങ്ങൾ മറച്ചുവെക്കാനാവുമെന്നും ഹാർദിക് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.