യു.പിയിൽ ക്രമസമാധാനം പരിപാലിക്കുന്നതിൽ യോഗി പരാജയപ്പെട്ടെന്ന് ബി.എസ്.പി
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി ബി.എസ്.പി. സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്തുന്നതിൽ യോഗി ആദിത്യനാഥ് പരാജയപ്പെട്ടെന്ന് ബി.എസ്.പി ദേശീയ വക്താവ് സുധീന്ദ്ര ഭദോരിയ ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ 18 പേർ സംസ്ഥാനത്ത് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് അദ്ദേഹത്തിൻെറ പ്രതികരണം.
‘‘യോഗി ആദിത്യനാഥ് അധികാരത്തിൽ വന്നതു മുതൽ സംസ്ഥാനം ജംഗിൾരാജിനും ഗുണ്ടാരാജിനും കീഴിലാണ്. സംസ്ഥാനത്ത് ക്രമസമാധാനമില്ല. എല്ലാ ദിവസവും അക്രമവും ബലാത്സംഗവുമാണ്. സംസ്ഥാനത്ത് ക്രമസമാധാനം ശക്തമാക്കുന്നതിൽ യോഗി സർക്കാർ പരാജയപ്പെട്ടുവെന്നാണ് എനിക്ക് തോന്നുന്നത്.’’ -സുധീന്ദ്ര ഭദോരിയ പറഞ്ഞു.
ഒരു മുഖ്യമന്ത്രി എന്ന നിലയിൽ സംസ്ഥാനത്തെ ജനങ്ങളുടെ കാര്യത്തിൽ യോഗി ആദിത്യനാഥിന് ഉത്തരവാദിത്തമുണ്ട്. വിഭജന അജണ്ട നടപ്പിലാക്കുന്നതിന് പകരം ജനങ്ങൾക്കിടയിൽ സമാധാനം കൊണ്ടുവരാനാണ് മുഖ്യമന്ത്രി പ്രയത്നിക്കേണ്ടത്. കർഷകരുടെ പ്രശ്നങ്ങൾ, പൗരാവകാശങ്ങൾ, തൊഴിലില്ലായ്മ തുടങ്ങി വിവിധ പ്രശ്നങ്ങളാൽ ഉത്തർപ്രദേശ് കത്തുകയാണ്. ഇൗ വിഷയങ്ങളെ കഴിയാവുന്നത്ര വേഗത്തിൽ മുഖ്യമന്ത്രി അഭിസംബോധന ചെയ്യണമെന്നും ബി.എസ്.പി വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.