ആദിത്യനാഥിെൻറ വസതിയിൽ ഇഫ്താർ വിരുന്നില്ല
text_fieldsലഖ്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യനാഥിെൻറ ഒൗദ്യോഗിക വസതിയിൽ റമദാനിൽ ഇഫ്താർ വിരുന്ന് നടത്തില്ലെന്ന് റിപ്പോർട്ട്. കേന്ദ്രമന്ത്രിമാരും ബി.ജെ.പി മുഖ്യമന്ത്രിമാരും ഉൾപ്പെടെ ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കുക പതിവാണ്. എന്നാൽ 5 കൈലാസ് മാർഗിലെ യോഗിയുടെ ഒൗദ്യോഗിക വസതിയിൽ നോമ്പുതുറ നടത്തില്ല. ഉപമുഖ്യമന്ത്രി രാം പ്രസാദ് ഗുപ്തയും ഇഫ്താർ സംഘടിപ്പിക്കില്ലെന്നാണ് റിപ്പോർട്ട്.
ബി.ജെ.പിയിലെ പ്രമുഖ നേതാക്കളായ രാജ്നാഥ് സിങ്, കല്ല്യാൺ സിങ് തുടങ്ങിയവരെല്ലാം സൗഹൃദ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒൗദ്യോഗിക വസതിയിൽ ഇഫ്താർ സംഘടിപ്പിക്കാറില്ല.
ഏപ്രിലിൽ നടന്ന ചൈത്ര നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി യോഗിയുടെ വസതിയിൽ വിരുന്ന് ഒരുക്കിയിരുന്നു.
അതേസമയം, ആർ.എസ്.എസിെൻറ മുസ്ലിം വിഭാഗമായ രാഷ്ട്രീയ മുസ്ലിം മഞ്ച് രാജ്യവ്യാപകമായി ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കുന്നുണ്ട്. ക്ഷീരോൽപന്നങ്ങൾ കൊണ്ടുളള വ്യത്യസ്ത വിഭവങ്ങളാണ് ആർ.എസ്.എസ് ഇഫ്താർ വിരുന്നിെൻറ പ്രത്യേകത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.