ബുലന്ദ്ശഹർ: പൊലീസുകാരെൻറ കുടുംബത്തിന് 40 ലക്ഷം; ഒരാൾക്ക് സർക്കാർ ജോലി
text_fieldsലക്നോ: ഗോവധം ആരോപിച്ച് ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിലുണ്ടായ സംഘപരിവാർ ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഇൻസ്പെക്ടർ സുബോധ് സിങ്ങിെൻറ കുടുംബവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തി. ലക്നോവിൽ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. സുബോധ് സിങ്ങിെൻറ രണ്ടു മക്കളും വിധവയും സഹോദരിയുമാണ് മുഖ്യമന്ത്രിയെ സന്ദർശിക്കാനെത്തിയത്.
സുബോധ് സിങ്ങിെൻറ വിധവക്ക് നഷ്ടപരിഹാരമായി 40 ലക്ഷം രൂപ നൽകുമെന്നും രക്ഷിതാക്കൾക്ക് 10 ലക്ഷം നൽകുമെന്നും യോഗി പ്രഖ്യാപിച്ചു. സുബോധിെൻറ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
കലാപത്തിൽ െപാലീസുകാരൻ കൊല്ലപ്പെട്ടതിൽ മൗനം പാലിക്കുകയും ഗോവധം നടത്തുന്നവർക്കെതിരെ നടപടിക്ക് ഉത്തരവിടുകയും ചെയ്ത യോഗി ആദിത്യനാഥിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഇതെ തുടർന്നാണ് കൊല്ലപ്പെട്ട െപാലീസ് ഉദ്യോഗസ്ഥെൻറ കുടുംബത്തെ കാണാൻ മുഖ്യമന്ത്രി തയാറായത്.
ഡിസംബർ മൂന്നിനാണ് പശുക്കളുടെ ജഡം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ബുലന്ദ്ശഹറിൽ കലാപമുണ്ടാകയും ഇൻസ്പെക്ടർ സുബോധ് സിങ് വെടിയേറ്റ് മരിക്കുകയും ചെയ്തത്. ദാദ്രിയിലെ അഖ്ലാഖ് വധം അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു സുബോധ്. കലാപവും കൊലപാതകവും സംഘപരിവാർ ആസൂത്രണം ചെയ്താണെന്ന തെളിവുകളും പറുത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.