അഗ്സ്റ്റവെസ്റ്റ്ലാൻഡ് ഇടപാടിലുൾപ്പെട്ട ഗൗതം ഖൈത്താൻ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതി കേസിൽ ഉൾപ്പെട്ട അഭിഭാഷകൻ ഗൗതം ഖൈത്താൻ അറസ്റ്റിൽ. എൻഫോഴ്സ്മ െൻറ് ഡയറക്ടറേറ്റാണ് ഖൈത്താനെ അറസ്റ്റ് ചെയ്തത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്.
കഴി ഞ്ഞയാഴ്ച ആദായനികുതി ഉദ്യോഗസ്ഥർ ഖൈത്താെൻറ വീട്ടിലും ഒാഫീസിലും പരിശോധന നടത്തിയിരുന്നു. അഗസ്റ്റ്വെസ്റ്റ് ലാൻഡ് ഇടപാടുമായി ബന്ധപ്പെട്ടുള്ള കോഴപ്പണം ഖൈത്താനാണ് കൈമാറിയതെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
അഗസ്റ്റവെസ്റ്റ്ലാൻഡ് ഇടപാടുമായി ബന്ധപ്പെട്ട് ഖൈത്താനെ പ്രതിയാക്കി സി.ബി.െഎയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും കുറ്റപ്പത്രം സമർപ്പിച്ചിട്ടുണ്ട്. അഭിഭാഷകനായ ഖൈത്താൻ 2014 സെപ്തംബറിൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. പിന്നീട് 2015 ജനുവരിയിലാണ് ഇയാൾക്ക് ജാമ്യം ലഭിച്ചത്. തുടർന്ന് 2016 ഡിസംബർ ഒമ്പതിനും ഖൈത്താനെ സി.ബി.െഎ അറസ്റ്റ് ചെയ്തിരുന്നു. അഗസ്റ്റ വെസ്റ്റ്ലാൻഡ് ഇടപാടിലെ കോഴപ്പണം ക്രിസ്ത്യൻ മിഷേൽ ഖൈത്താന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.