സഹകരണ ബാങ്ക് പ്രതിസന്ധി: ഇടപെടുമെന്ന് ജെയ്റ്റ്ലി
text_fields
ന്യൂഡൽഹി: നോട്ട് പിൻവലിച്ചതുമായി ബന്ധപ്പെട്ട് കേരളത്തിലെ സഹകരണ ബാങ്കുകളിൽ ഉണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇടപെടുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റിലി. പ്രശ്നം പരിഹരിക്കുന്നതിനായി ആർ.ബി.െഎ ഗവർണറുമായി സംസാരിക്കുമെന്നും അദേഹം അറിയിച്ചു. സഹകരണ ബാങ്ക് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിൽ എം.പിമാർ അരുൺജെയ്റ്റലിയെ സമീപിക്കുകയായിരുന്നു.
അസാധുവായ നോട്ടുകൾ സ്വീകരിക്കാനോ കൈമാറ്റം ചെയ്യുവാനോ സഹകരണ ബാങ്കുകൾക്ക് അധികാരമില്ലെന്ന ആർ.ബി.െഎ ഉത്തരവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തിൽ മന്ത്രിസഭാ അംഗങ്ങൾ സത്യാഗ്രഹം അനുഷ്ടിക്കുന്ന സാഹചര്യത്തിലാണ് എം.പിമാർ ജെയ്റ്റിലിയെ കണ്ടത്. സഹകരണ ബാങ്കുകൾക്ക് അസാധുവായ നോട്ടുകൾ മാറ്റി നൽകാൻ അനുവദിക്കാതിരുന്നതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാേലാചനയുണ്ടെന്ന് നേരത്തെ തന്നെ ഇടതുപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.