കമല മിൽസ് തീപിടുത്തം; പബ് ഉടമ കീഴടങ്ങി
text_fieldsമുംബൈ: 14 പേരുടെ ദാരുണ മരണത്തിനിരയാക്കിയ മുംബൈ കമല മിൽസ് തീപിടുത്തവുമായി ബന്ധപ്പെട്ട് മോജോ ബിസ്ട്രോ പബ് ഉടമകളിലൊരാൾ കൂടി പിടിയിൽ. നാഗ്പൂർ കേന്ദ്രീകരിച്ച് ബിസ്നസ് നടത്തുന്ന യുഗ് തുലിയാണ് മുംബൈ പൊലീസിൽ കീഴടങ്ങിയത്. ഡിസംബർ 29ന് തീപിടുത്തമുണ്ടായതിന് ശേഷം മുങ്ങിയതായിരുന്നു ഇയാൾ.
കമലാ മിൽസിൽ ഫയർ സേഫ്റ്റി നിയമങ്ങൾ ലംഘിച്ചതിെൻറ പേരിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. യുഗ് തുലിയുടെ പങ്കാളിയായ യുഗ് പതക് നേരത്തെ പിടിയിലായിരുന്നു. മുൻ പൊലീസ് കമ്മീഷണറായിരുന്നു കെ.കെ പതകിെൻറ മകനാണ് യുഗ് പതക്. കമല മിൽസിനകത്തുണ്ടായിരുന്ന രണ്ടാമത്തെ പബിെൻറ മൂന്ന് ഉടമകളെയും ജനുവരി പത്തിന് കസ്റ്റഡിയിൽ എടുത്തിരുന്നു. മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് മുവർക്കുമെതിരെ കേസും ഫയൽ ചെയ്തു.
കമല മിൽസിലെ റൂഫ് ടോപ്പിൽ സ്ഥിതി ചെയ്യുന്ന മോജോ ബിസ്ട്രോയിൽ നിന്നാണ് തീ പടർന്നത്. പബിലെ ഹൂക്കയിലെ ചാർകോളിൽ നിന്നുമുള്ള കനൽ വഴി കർട്ടനിലേക്ക് തീ പടരുകയായിരുന്നു. ഫയർ സേഫ്റ്റിക്കുള്ള യാതൊരു സംവിധാനവും ഇരു റസ്റ്റോറൻറുകളിലും ഒരുക്കിയിരുന്നില്ല. ഹുക്ക ഉപയോഗിക്കാൻ അനുമതിയുമില്ലായിരുന്നുവെന്നും ഫയർ ഡിപ്പാർട്ട്മെൻറ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.