ഇൻഡിഗോ വിമാനത്തിൽ അസുഖബാധിതനായ ഐ.പി.എസ് ഓഫിസറുടെ ജീവൻ രക്ഷിച്ച് തെലങ്കാന ഗവർണർ
text_fieldsഅമരാവതി: തെലങ്കാന ഗവർണർ തമിലിസായ് സുന്ദരരാജന്റെ അവസരോചിത ഇടപെടൽ മൂലം രക്ഷപ്പെട്ടത് എ.ഡി.ജി.പിയുടെ ജീവൻ. ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. 1994 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ ക്രിപാനന്ദ് ത്രിപദി ഉജേലയെ ചികിൽസിക്കാനാണ് സുന്ദരരാജൻ മുന്നിട്ടിറങ്ങിയത്. ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉജേലക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
''ഗവർണർ മാഡമാണ് എന്റെ ജീവൻ രക്ഷിച്ചത്. ഒരു സഹോദരനെ പോലെ അവരെന്നെ സഹായിച്ചു. അല്ലായിരുന്നുവെങ്കിൽ എന്നെ ആശുപത്രിയിലെത്തിക്കാൻ സാധിക്കുമായിരുന്നില്ല''-ഉജേല പറഞ്ഞു.
നിലവിൽ അഡീഷനൽ ഡി.ജി.പിയായി(റോഡ് സുരക്ഷ)സേവനമനുഷ്ടിക്കുകയാണ് ഇദ്ദേഹം.
വെള്ളിയാഴ്ച അർധരാത്രിയാണ് വിമാനത്തിൽ വെച്ച് ഐ.പി.എസ് ഓഫിസർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ഡോക്ടറായ ഗവർണർ അദ്ദേഹത്തെ പരിശോധിക്കുകയായിരുന്നു. ആ സമയത്ത് തന്റെ ഹൃദയമിടിച്ച് 39 മാത്രമായിരുന്നുവെന്നും ഗവർണർ അത് പരിശോധിച്ചതായും ഉജേല പറഞ്ഞു.
എന്നെ മുന്നോട്ട് വളച്ചിരുത്തി റിലാക്സ് ചെയ്യാൻ അവർ ആവശ്യപ്പെട്ടു. അതോടെ ശ്വാസനില പഴയ രീതിയിലായി. ഹൈദരാബാദിലെ ആശുപത്രിയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പ്ലേറ്റ്ലറ്റ് കൗണ്ട് 14000 ആയിരുന്നു. ഗവർണർ മാഡം ആണ് തനിക്ക് പുതിയ ജീവിതം നൽകിയതെന്നും ഉജേല നന്ദിയോടെ സ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.