കോച്ചിങ് സെന്റർ വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവം; എസ്.യു.വി ഡ്രൈവർ ഉൾപ്പടെ ഏഴുപേർ അറസ്റ്റിൽ
text_fieldsഡൽഹി: ഐ.എ.എസ് കോച്ചിങ് സെന്ററിൽ വെള്ളം കേറി മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവത്തിൽ എസ്.യു.വി വാഹനത്തിന്റെ ഡ്രൈവറടക്കം ഏഴുപേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കോച്ചിങ് സെന്ററിന് മുന്നിൽ അമിത വേഗതയിൽ വാഹനം ഓടിക്കുകയും കെട്ടിടകവാടത്തിൽ ഇടിക്കുകയും ചെയ്ത സംഭവത്തിലായിരുന്നു അറസ്റ്റ്.
വാഹനമിടിച്ചതിന്‍റെ ആഘാതത്തിൽ കവാടം ഇടിഞ്ഞുവീഴുകയായിരുന്നു. സംഭവം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഗേറ്റ് തകർന്നതോടെ വലിയ അളവിൽ വെള്ളം ഇരച്ചുകേറുകയും വെള്ളപൊക്കമാവുകയുമായിരുന്നു. സ്ഥാപനത്തിന്റെ ഉടമയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കരോൾ ബാഗിലെ 13 കോച്ചിങ് സെന്ററുകളുടെ ബേസ്‌മെന്റുകൾ കോർപറേഷൻ സീൽ ചെയ്തു.
ഓൾഡ് രാജേന്ദ്രർ നഗറിലെ പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറിയിലാണ് വെള്ളം കയറിയത്. 45 വിദ്യാർഥികളാണ് ലൈബ്രറിയിൽ ഉണ്ടായിരുന്നത്. എൻ.ഡി.ആർ.എഫിന്റെ രക്ഷാപ്രവർത്തനത്തിനിടെയാണ് വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
സിവിൽ സർവീസ് കോച്ചിങ് സെന്ററുകളുടെ പ്രധാന ഹബ് ആണ് ഓൾഡ് രാജേന്ദ്ര നഗറിൽ നടന്ന സംഭവത്തിൽ ഡൽഹി സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.അപകടത്തിന് കാരണം ഓടകൾ വൃത്തിയാക്കാത്തതെന്ന് ആരോപിച്ച വിദ്യാർഥികൾ കോച്ചിങ് സെന്ററിന് മുന്നിൽ പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.