ഖനി അപകടം: കൂടുതൽ മുങ്ങൽ വിദഗ്ധരെത്തി
text_fieldsഗുവാഹതി: മേഘാലയയിലെ അനധികൃത ഖനിയിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്ത െത്തിക്കാനുള്ള ദൗത്യം തുടരുന്നതിനിടെ രക്ഷാപ്രവർത്തനത്തിൽ പെങ്കടുക്കാൻ നാവികസ േനയുടെ കൂടുതൽ മുങ്ങൽ വിദഗ്ധരെത്തി. വിശാഖപട്ടണത്തുനിന്നെത്തിയ 15 അംഗസംഘം വെള്ള ത്തിനടിയിൽ പരിശോധന നടത്താനുള്ള അത്യാധുനിക ഉപകരണങ്ങളുമായാണ് എത്തിയിരിക്കുന്നത്.
ഇവർ കൊണ്ടുവന്ന, ആഴത്തിൽ മുങ്ങി പരിശോധന നടത്താൻ കഴിയുന്ന പ്രത്യേക ഉപകരണവും ഉപയോഗിക്കുന്നുണ്ട്. പുറത്തുനിന്നുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഉപകരണത്തിെൻറ സഹായത്തോടെ തൊഴിലാളികളെ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ.
വ്യോമസേനയും നാവികസേനയും ചേർന്ന് നടത്തിയ തെരച്ചിലിൽ കഴിഞ്ഞ ദിവസം തൊഴിലാളികൾ ഉപയോഗിച്ചിരുന്ന മൂന്ന് ഹെൽമറ്റുകൾ കണ്ടെത്തിയതൊഴിച്ചാൽ രക്ഷാപ്രവർത്തനത്തിൽ കൂടുതൽ പുരോഗതിയുണ്ടായിട്ടില്ല. വെള്ളം വറ്റിക്കാനുള്ള ശക്തികൂടിയ 10 പമ്പുകൾ ഉൾപ്പെെടയുള്ള ഉപകരണങ്ങളുമായാണ് വ്യോമസേനയും നാവികസേനയും രക്ഷാപ്രവർത്തനം നടത്തുന്നത്.
ഈമാസം 13നാണ് മേഘാലയിലെ ജയ്ന്തിയ പർവതമേഖലയിലുള്ള കൽക്കരി ഖനിയിൽ 15 തൊഴിലാളികൾ കുടുങ്ങിയത്. സമീപത്തെ നദിയിൽനിന്ന് 320 അടി ആഴമുള്ള ഖനിയിലേക്ക് വെള്ളം ഇരച്ചെത്തിയതാണ് അപകടകാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.